ഹൈദരാബാദ്: തെലുങ്കാനയിൽ(Telengana) സർക്കാർ അഭിഭാഷക ദമ്പതികളെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി.തെലങ്കാന ഹൈക്കോടതിയിലെ അഭിഭാഷകരായ ഗുട്ടു വാമൻ റാവു, ഭാര്യ നാഗമണി എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ടിആർഎസ് മുൻ നേതാവ് കുന്ത ശ്രീനിവാസിനെയും മറ്റ് രണ്ടുപേരെയും മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിന് മണിക്കൂറുകൾക്ക് മുൻപാണ് പാർട്ടിയിൽ നിന്ന് കുന്ത ശ്രീനിവാസിനെ പുറത്താക്കിയത്.
പെഡപ്പള്ളി ജില്ലയിൽ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. സംസ്ഥാന സർക്കാരിനെതിരെയുള്ള കേസുകളും(Case) പൊതു താൽപര്യ ഹർജികളും നൽകി ശ്രദ്ധേയരാണ് ഇരു അഭിഭാഷകരും. ഹൈദരാബാദിൽ നിന്നും ജന്മനാടായ മാന്താനിയിലേക്ക് പോകുന്നതിനിടെ രാമഗിരി എന്ന സ്ഥലത്തു വച്ചു മറ്റൊരു കാറിലെത്തിയ സംഘം കൊടുവാൾ ഉപയോഗിച്ച് ഇവരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കാറിൽ നിന്നു പിടിച്ചിറക്കി നിറയെ വാഹനങ്ങൾ കടന്നു പോകുന്ന ഹൈവേയിൽ(Highway) ഇട്ടായിരുന്നു കൊലപാതകം. കൊലക്ക് ശേഷം ഉടൻ അക്രമികൾ മറ്റൊരു കാറിൽ കയറി രക്ഷപെടുകയും ചെയ്തു. കൊലപാതകത്തിന് പിന്നിൽ ഭരണകക്ഷിയായ ടിആർഎസ് ആണെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബം ആരോപിച്ചു. ടിആർഎസ് ഭരിക്കുന്ന മാന്താനി ജില്ലാ പരിഷത്ത് പ്രസിഡന്റിന് എതിരെ ദമ്പതികൾ തെലങ്കാന ഹൈക്കോടതിയിൽ കേസ് നൽകിയിരുന്നു.
ALSO READ: Kozhikode: ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു; സംശയരോഗമെന്ന് പൊലീസ്
കൂടാതെ കസ്റ്റഡി മരണങ്ങൾ ചോദ്യം ചെയ്തുള്ള ഇവരുടെ പൊതു താൽപര്യ ഹർജികൾ സർക്കാരിന് കടുത്ത സമ്മർദവും ഉണ്ടാക്കിയിരുന്നു. ഇതിന്റെ പേരിൽ വധഭീഷണി ഉണ്ടായിരുന്നുവെന്ന് ഗുട്ടുവാമൻ റാവുവിന്റെ പിതാവ് വെളിപ്പെടുത്തി. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നു തെലങ്കാന(Telngana) ബാർ അസോസിയേഷൻ ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...