Lucknow : Unnao യിൽ രണ്ട് പെൺക്കുട്ടികൾ മരിച്ച സംഭവത്തിൽ അന്വേഷണത്തിനായി ആറംഗ സംഘത്തെ UP Police നിയമിച്ചു. കഴിഞ്ഞ ദിവസം Uttar Pradesh ലെ ഉന്നോവോ ഗ്രാമത്തിൽ ഒരു കുടംബത്തിലെ രണ്ട് പെൺക്കുട്ടികളെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഒപ്പം ഈ മരിച്ച പെൺക്കുട്ടികളുടെ സഹോദരിയായ മറ്റൊരു പെൺക്കുട്ടിയെ സമീപത്ത് അബോധാവസ്ഥയിൽ കിടക്കുന്നതും കണ്ടെത്തിയിരുന്നു. പിന്നീട് പെൺക്കുട്ടിയെ കാൺപൂരിലെ ആശുപത്രിലേക്ക് മാറ്റി.
പ്രഥമ ദൃഷ്ടിയാൽ മരിച്ച പെൺക്കുട്ടികളുടെ ശരീരത്തിൽ നിന്ന് മുറിവുകളോ മറ്റൊന്നും കണ്ടെത്തിട്ടില്ലെന്നും മരണം കാരണം വിശമേറ്റതായിരിക്കാമെന്ന് ഉന്നാവോ പൊലീസ് മേധാവി ആനന്ദ് കുൽക്കർണി അറിയിച്ചു. സംഭവ സ്ഥലത്ത് നിന്നുള്ള റിപ്പോർട്ട് പ്രകാരം പെൺക്കുട്ടികൾ മരിക്കാൻ കാരണം വിഷബാധയേറ്റ് ആയിരിക്കാമെന്നും ഇവരുടെ ശരീരത്തിൽ നിന്ന് മുറുവുകളോ മറ്റ് ചതവുകളോ കണ്ടെത്തിട്ടില്ല, കേസ് അന്വേഷണത്തിനായി ആറംഗ സംഘത്തെ നിയമിച്ചുയെന്നും ഉന്നാവോ എസ്പി വാർത്ത ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
ALSO READ: ഉത്തര്‍പ്രദേശില്‍ പീഡനങ്ങള്‍ തുടര്‍ക്കഥ, ബലാത്സംഗത്തിനിരയായി 3 വയസുകാരി കൊല്ലപ്പെട്ടു
ഉന്നാവോയിലെ ബബുറാ ഗ്രാമത്തിലാണ് സംഭവം നടക്കുന്നത്. മൂന്ന് പെൺക്കുട്ടികൾ കന്നുകാലികളെ തീറ്റിക്കാനായി പോയി തിരികെ വരാതിരുന്നപ്പോൾ അന്വേഷിപ്പോഴാണ് ഇവരെ അബോധാവസ്ഥയിൽ കണ്ടെത്തുന്നത്. ഇരു കൈകളും ഷോളു കൊണ്ട് കെട്ടി അബോധാവസ്ഥയിലായിരുന്നു മൂന്ന് പെൺക്കുട്ടികളെയും പാടത്ത് അന്വേഷിച്ചെത്തിയവർ കണ്ടെത്തിയത്. ഉടൻ തന്നെ മൂന്ന് പേരെയും സമീപത്തെ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് പേരുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. മൂന്നാമത്തെ കുട്ടിയുടെ സ്ഥിതി ഗുരുതരാവസ്ഥയിൽ അയതിനെ തുടർന്ന് കാൺപൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പെൺക്കുട്ടികളുടെ മരണം കാരണം എന്താണെന്നറിയാൻ പോസ്റ്റ് മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ കുറെ വർഷങ്ങളായി ഉന്നാവോയിൽ ക്രിമിനൽ കേസുകളെ സംബന്ധിച്ച് നിരവധി തവണയാണ് ദേശീയ തലത്തിൽ ചർച്ച ചെയ്തിരുന്നത്. പ്രായപൂർത്തിയാകത്തെ പെൺക്കുട്ടികളെ പീഡിപ്പിച്ചതിനെ ബിജെപിയിൽ നിന്ന് പുറത്താക്കപ്പെട്ട ഉന്നാവോ എംഎൽഎ കുൽദീപ് സെങറിന്റെ കേസും, 2019ൽ പീഡനത്തിന് ഉരയായ പെൺക്കുട്ടിയെ ജീവനോട് കത്തിച്ചതും ഇതിന് ഉദ്ദാഹരണമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...