Canara Bank Fraud: വിജീഷ് വർഗ്ഗീസിൻറെ അക്കൗണ്ടിൽ ഒരു ചില്ലിക്കാശില്ല
തട്ടിപ്പ് കണ്ടെത്തിയതോടെ അക്കൗണ്ട് പോലീസ് മരവിപ്പിച്ചു
പത്തനംതിട്ട: കാനറാ ബാങ്കിൽ (Canara Bank pathanamthitta ) നിന്നും എട്ട് കോടി തട്ടിയ കേസിൽ വമ്പൻ ട്വിസ്റ്റ്. കേസിലെ പ്രതി വിജീഷ് വർഗ്ഗീസിൻറെ അക്കൗണ്ടിൽ നിന്നും ഒരു ചില്ലി പൈസ ക്രൈംബ്രാഞ്ചിന് കണ്ടെത്താനായില്ല.
എട്ട് കോടിയോളം രൂപ വീജിഷിൻറെ അക്കൗണ്ടില്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ച് പരിശോധന നടത്തിയപ്പോഴാണ് വിവരം മനസിലാവുന്നത്. സ്വന്തം പേരില്‍ മൂന്ന് അക്കൗണ്ടുകള്‍, ഭാര്യയുടെ പേരിലുള്ള രണ്ട് അക്കൗണ്ട് (Bank Accounts) എന്നിവയിലാണ് വിജീഷ് പൈസ മാറ്റിയതെന്ന് കണ്ടെത്തിയത്.
ALSO READ: കനറാ ബാങ്ക് തട്ടിപ്പ് കേസ്; പ്രതി രാജ്യം വിടാൻ സാധ്യത, ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്
ഇതിൽ ആറര കോടി രൂപ മാതാവ്, ഭാര്യാപിതാവ് എന്നിവരുടെ അക്കൗണ്ടുകളിലേക്ക് വിജീഷ് വര്‍ഗീസ് മാറ്റിയെന്നാണ് ഓഡിറ്റില്‍ കണ്ടെത്തിയത്. എന്നാല്‍ അക്കൗണ്ടുകളിലൊന്നും ഇപ്പോൾ പണം അവസാനിക്കുന്നില്ല.
തട്ടിപ്പ് കണ്ടെത്തിയതോടെ അക്കൗണ്ട് പോലീസ് (Kerala Police) മരവിപ്പിച്ചു. എന്നാല്‍ അതിനും നേരത്തെ പണം പിന്‍വലിക്കപ്പെട്ടുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കുടുംബാംഗങ്ങളുടെ അറിവോടെയാണ് പണം പിന്‍വലിക്കപ്പെട്ടതെന്നാണ് സംശയം.
വിജീഷിനെ ഇന്ന് തന്നെ പത്തനംതിട്ട കാനറാ ബാങ്കിൻറെ ബ്രാഞ്ചിൽ എത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. ഐപിസി 420, ഐടി ആക്‌ട് 66 എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.