പത്തനംതിട്ട: പത്തനംതിട്ടയിൽ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് തലയ്ക്കടിച്ച് കൊന്നു (Murder). പശ്ചിമ ബംഗാൾ സ്വദേശി സുബോധ് റായ് ആണ് മരിച്ചത്. പശ്ചിമ ബംഗാൾ (West Bengal) മാല്‍ഡ സ്വദേശി സുഫൻ ഹൽദാർ ആണ് സുബോധ് റായിയെ കൊലപ്പെടുത്തിയത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

സുഫന്‍ ഹല്‍ദാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അർദ്ധരാത്രി ഒരു മണിയോടെയായിരുന്നു സംഭവം. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഒരു ക്യാമ്പിലാണ് സംഭവം നടന്നത്. കൊല്ലപ്പെട്ടയാളും കൊലപാതകിയും തമ്മിൽ നേരത്തെ വൈരാഗ്യമുണ്ടായിരുന്നു.


ALSO READ: RSS Worker Murder | സഞ്ജിത്തിനെ കൊലപ്പെടുത്തിയത് 5 പേര്‍ ചേര്‍ന്ന്; മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞു, പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്


മദ്യപിച്ച ശേഷം ഇവർ തമ്മിൽ വാക്കേറ്റമുണ്ടാവുകയും ചെയ്തു. ചുറ്റിക കൊണ്ട് തലയ്ക്കടിച്ചാണ് സുഫൻ ഹൽദാർ സുബോധിനെ കൊലപ്പെടുത്തിയത്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.