ഇൻഡോർ: മധ്യപ്രദേശിലെ (Madhya Pradesh) സർക്കാർ ആശുപത്രികളിൽ ഏറ്റവും വലിയ ആശുപതിയായ ഇൻഡോറിലെ എംവൈ ഹോസ്പിറ്റലിന്റെ മോർച്ചറിയിൽ പെൺകുട്ടികളുമായി തെറ്റായ വ്യവഹാരം നടത്തുന്നതിന്റെ ഫോട്ടോ വൈറലായതിനെ (Mortuary Viral Photos From Indore) തുടർന്ന് രണ്ട് ജീവനക്കാരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ഇതിനുപുറമെ ഡോക്ടർമാർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇൻഡോറിലെ എംവൈ ഹോസ്പിറ്റലിലെ മോർച്ചറിയുടെ (MY Hospital Mortuary) ചിത്രങ്ങൾ ഒരു പ്രാദേശിക പത്രത്തിൽ പ്രസിദ്ധീകരിച്ച ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായി.  അതിൽ ചില ജോലിക്കാർ പെൺകുട്ടികളുമായി തെറ്റായ വ്യവഹാരം നടത്തുന്നത് വ്യക്തമായിരുന്നു.  വിഷയത്തിൽ ഓഫീസർ ഡോ. പവൻ കുമാർ ശർമ നടപടിയെടുത്തിട്ടുണ്ട്.


Also Read: Malayali Woman: നോയിഡയിൽ ജോലി തേടിയെത്തിയ മലയാളി നഴ്‌സിനെ മയക്ക് മരുന്ന് നൽകി പീഡനത്തിന് ഇരയാക്കി


ഇൻഡോർ എം‌ജി‌എം മെഡിക്കൽ കോളേജിലെ വർക്കിംഗ് കമ്മിറ്റി ചെയർമാൻ ഡോ. പവൻ കുമാർ ശർമ, എം‌വൈ ഹോസ്പിറ്റലിന്റെ മോർച്ചറിൽ ജോലി ചെയ്യുന്ന രണ്ട് ജീവനക്കാരെ താൽക്കാലികമായി പിരിച്ചുവിട്ടു.  


മോർച്ചറിയിൽ ജോലി ചെയ്യുന്ന വാർഡ് ബോയ് മുകേഷ് അഞ്ജനെ താൽക്കാലികമായി പിരിച്ചുവിട്ടതായി ഡീൻ മെഡിക്കൽ കോളേജ് ഡോ. സഞ്ജയ് ദീക്ഷിത് അറിയിച്ചു. കൂടാതെ മോർച്ചറി വകുപ്പിന്റെ ചുമതലയുള്ള ഡോ. ബജ്രംഗ് സിങ്ങിന് ഷോ-കോസ് നോട്ടീസും നൽകിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. 


Also Read: Crime: മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന് അമ്മ!


2021 മാർച്ച് 17 ന് രാത്രിയിൽ ചില ആളുകൾ അവരുടെ കുടുംബത്തിലെ മരിച്ച ആളിന്റെ മൃതദേഹവുമായി എംവൈ ആശുപത്രിയിലെ മോർച്ചറിയിലെത്തിയപ്പോൾ കണ്ടത് അവിടത്തെ  ജോലിക്കാർ പെൺകുട്ടികളുമായി തെറ്റായ വ്യവഹാരത്തിൽ ഏർപ്പെടുന്നതാണ്.  ഇവരെക്കണ്ട ഉടനെ ജീവനക്കാർ ഓടി രക്ഷപെടാൻ ശ്രമിച്ചുവെങ്കിലും അവർ ജീവനക്കാരുടെ ഫോട്ടോ എടുക്കുകയായിരുന്നു.  അതാണ് പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.