Kollam POCSO Case | കൊല്ലത്ത് 15കാരിയെ ബലാത്സംഗം ചെയ്ത 23കാരന് 10 വർഷം കഠിനതടവ്
2017 ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.
കൊല്ലം : പ്രായപൂർത്തിയാകാത്ത പെൺക്കുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ 23 വയസുകാരൻ പത്ത് വർഷ തടവും മൂന്ന് ലക്ഷം രൂപ പിഴയും. 15-കാരിയായ പെൺക്കുട്ടിയെ പീഡിപ്പിച്ച കൊല്ലം തഴുത്തല സ്വദേശിയായ സുബിൻ ബാബുവിനെയാണ് ശിക്ഷിച്ചത്.
കൊല്ലം ഫസ്റ്റ് ക്ലാസ് അഡീഷണൽ സെക്ഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കേണ്ടി വരുമെന്ന് കോടതി അറിയിച്ചു.
ALSO READ : 19 കാരിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രതികൾ പ്രായപൂർത്തിയാകാത്തവർ; 3 പേർ അറസ്റ്റിൽ
2017 ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കേസിൽ കുറ്റക്കാരനായ സുബിൻ പെൺക്കുട്ടിയുടെ വീട്ടിൽ പ്രവേശിച്ച് 15കാരിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
ALSO READ : Acid attack | വയനാട് ആസിഡ് ആക്രമണത്തിന് ഇരയായ യുവതി മരിച്ചു; മകൾ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ
തുടർന്ന് പെൺക്കുട്ടി പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ സുബിനെതിരെ പരാതി നൽകി. ശേഷം നടന്ന അന്വേഷണത്തിൽ പോലീസ് സുബിൻ കുറ്റകാരനാണെന്ന് കണ്ടെത്തി കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.