കോഴിക്കോട്: എട്ട് വയസുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 20 വർഷം കഠിന തടവും നാല് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. മുക്കം സ്വദേശി സ്‌കറിയയെ ആണ് പീഡനക്കേസിൽ ശിക്ഷിച്ചത്. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയാണ് പ്രതിയെ 20 വർഷം കഠിന തടവിന് ശിക്ഷിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി അനില്‍.ടി.പി ആണ് ശിക്ഷ വിധിച്ചത്. പോക്‌സോ നിയമ പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവുമാണ് ശിക്ഷ വിധിച്ചത്. കേസിനാസ്പദമായ സംഭവം നടന്നത് 2016ല്‍ ആണ്. പ്രതിയുടെ വീട്ടില്‍ വച്ചും കുട്ടിയുടെ വീടിനടുത്തുള്ള പുഴക്കരയിൽ വച്ചും കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നുവെന്നാണ് കേസ്.


കൗണ്‍സിലിങ് സമയത്താണ് കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം പുറത്തറിയുന്നത്. പെരുവണ്ണമൂഴി പോലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി. സബ് ഇന്‍സ്‌പെക്ടര്‍ ഹസൻ. എ.കെ, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അരുണ്‍ദാസ്. പി എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.പി.ജെതിന്‍ കോടതിയില്‍ ഹാജരായി.


Crime News: വയോധിക പൊള്ളലേറ്റ് മരിച്ച നിലയിൽ; മകൻ കസ്റ്റഡിയിൽ


തിരുവനന്തപുരം: കടയ്ക്കാവൂരിൽ വയോധികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നിലയ്ക്കാമുക്ക് സ്വദേശി ജനനിയെ ( 62 ) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ജനനിയുടെ മകൻ വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കടയ്ക്കാവൂർ പോലീസാണ് മകനെ കസ്റ്റഡിയിൽ എടുത്തത്.


മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം. വീട്ടിൽ നിന്ന് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് പോലീസ് സംഭവ സ്ഥലത്ത് എത്തിയത്. പോലീസ് എത്തിയപ്പോൾ മകൻ വിഷ്‌ണുവിനെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മകൻ തന്നെയാണ് തീ കൊളുത്തിയതെന്ന നിഗമനത്തിലേക്കെത്തിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.