കോഴിക്കോട്: ഫറോക്ക് ചുങ്കം മീൻ മാർക്കറ്റിനടുത്ത് ചുള്ളിപറമ്പിൽ മടവൻപാട്ടിൽ അർജ്ജുനൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട  കേസിലെ പ്രതിയെ എട്ടു മാസത്തിനു ശേഷം സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ഫറോക്ക് പോലീസ് ഇൻസ്പെക്ടർ എം.പി സന്ദീപിൻ്റെ കീഴിലുള്ള ഫറോക്ക് പോലീസും ചേർന്ന് പിടികൂടി.  ഫറോക്ക് നല്ലൂർ ചെനക്കൽ മണ്ണെണ്ണ സുധി എന്ന സുധീഷ് കുമാറാണ് പിടിയിലായത്. കേസിനാസ്പദമായ സംഭവം നടക്കുന്നത് ജനുവരി 10, 2022 ലാണ്. നടന്നത്. മോഷണ കേസ് ഉൾപ്പെടെ നിരവധി കേസിലെ പ്രതിയും ലഹരിമരുന്നിന് അടിമയുമായ സുധീഷ് ചുങ്കം ചുള്ളിപറമ്പ് റോഡിലെ മീൻ മാർക്കറ്റിനു സമീപത്തിരുന്നു മദ്യപിച്ച ശേഷം തൊട്ടടുത്തിരുന്ന അർജ്ജുനനുമായി വാക്കേറ്റം നടത്തുകയും അർജുനനെ സുധീഷ് തള്ളുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തശേഷം അവിടെനിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: അസാധാരണ നീക്കം; ഗവർണറുടെ വാർത്താസമ്മേളനം ഇന്ന് 11. 45 ന്


പിറ്റേദിവസം ബോധമില്ലാതെ രക്തം വാർന്നു കിടന്ന അർജ്ജുനനെ നാട്ടുക്കാർ ചേർന്ന് ഫറോക്ക് താലൂക്കാശുപത്രിയിൽ എത്തിക്കുകയും തുടർന്ന് വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളേജ് ആശുപതിയിൽ പ്രവേശിപ്പിച്ചെങ്കിലും 19 ന് അർജ്ജുനൻ മരണപ്പെടുകയായിരുന്നു.  ശരീരത്തിലെ എല്ലുകൾ പൊട്ടിയതും തലച്ചോറിലെ ക്ഷതവും കാരണം രക്തം കട്ടപിടിച്ചതാണ് മരണ കാരണമായി പറയുന്നത്.  ഇതിന്റെ അടിസ്ഥാനത്തിൽ ഫറോക്ക് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയെങ്കിലും സുധീഷ് ഒളിവിൽ പോയിരുന്നു. പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രതി നേരെ തമിഴ്നാട്ടിലേക്ക് കടക്കുകയും അവിടെ വിവിധ സ്ഥലങ്ങളിൽ ഒളിച്ചു താമസിക്കുകയുമായിരുന്നു.  ഇയാൾ പത്തോളം മൊബൈൽ ഫോണുകളും, നിരവധി സിം കാർഡുകളും മാറ്റി മാറ്റി ഉപയോഗിച്ച് പോലീസിന്റെ അന്വേഷണത്തെ വഴി തെറ്റിച്ചു വിടാനും ശ്രമിച്ചിരുന്നു.


Also Read: ഇവന്‍റ് കമ്പനികളെ തട്ടിപ്പിനിരയാക്കുന്നു; പുതിയ തന്ത്രവുമായി ഓൺലൈൻ തട്ടിപ്പ് സംഘം


തമിഴ്നാട് ഈറോഡ് താമസിക്കുന്നതിനിടെ തന്നെ ജോലിക്കായും മയക്കു മരുന്നിനായും ഇരുന്നൂറ് കിലോമീറ്റർ അകലെയുള്ള മൈസൂരിലേക്ക് ദിവസേന ഇയാൾ പോകാറുണ്ടായിരുന്നു കൂടാതെ ഡിണ്ടിഗൽ, ആന്ധ്ര, മഹരാഷ്ട്രയിലെ നാസിക് തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയും ചെയ്തിരുന്നു. തമിഴ്, ഹിന്ദി തുടങ്ങീ നിരവധി ഭാഷകളിൽ നൈപുണ്യവും, കാഴ്ചയിൽ തമിഴനെന്ന് തോന്നിക്കുന്നതും ഇയാൾക്ക് ഒളിച്ചു കഴിയാൻ  സഹായകമായി.  ഈറോഡിൽ താമസിച്ചു വരുന്നതിനിടെ കൂടെ ജോലി ചെയ്തിരുന്നയാളെ മദ്യലഹരിയിൽ അതിക്രൂരമായി മർദ്ധിച്ച് കൊലചെയ്തശേഷം ബെഡ്ഷീറ്റിൽക്കെട്ടി എടുത്ത് റെയിൽവേ ട്രാക്കിലിടാൻ ശ്രമിച്ചപ്പോൾ ആളുകളെ കണ്ടപ്പോൾ അഴുക്കുചാലിൽ ഇടുകയും ശക്തമായ മഴ കാരണം മൃതശരീരം ഓടക്ക് ഉള്ളിലേക്ക് പോവുകയും ചെയ്തു.  ശേഷം ദിവസങ്ങൾ കഴിഞ്ഞാണ് അഴുകിയ രീതിയിൽ മൃതദേഹം കണ്ടെത്തിയത്. പിന്നീട് അവിടെ  നിന്നും രക്ഷപ്പെട്ട് താമരക്കര എന്ന സ്ഥലത്ത് മറ്റൊരു വേഷത്തിൽ കഴിയവെ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് അംഗങ്ങൾ പിന്തുടരുന്നു എന്ന് മനസ്സിലാക്കിയ സുധീഷ് കർണ്ണാടക വഴി കേരളത്തിലേക്ക് കടക്കുകയായിരുന്നു.


Also Read: സ്കൂട്ടി കേടായെങ്കിലും താഴെയിറങ്ങാതെ കാമുകി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ


എങ്കിലും പോലീസിന്റെ പഴുതടച്ച അന്വേഷണത്തിലൂടെ പ്രതിയെ രാമനാട്ടുകരയിൽ വെച്ച് ശനിയാഴ്ച രാത്രിയോടെ അറസ്റ്റു ചെയ്യുകയായിരുന്നു. സ്ഥിരമായി ആയുധങ്ങൾ കൈവശം കരുതിയിരുന്ന സുധീഷിനെ പിടിക്കുമ്പോഴും കത്തികൂടെയുണ്ടായിരുന്നു. അന്വേഷണ സംഘത്തിൽ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, സുമേഷ് ആറോളി, എ.കെഅർജുൻ, രാകേഷ് ചൈതന്യം, ഫറോക്ക് പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർ വി.ആർ അരുൺ, എഎസ്ഐ ലതീഷ് പുഴക്കര, സിവിൽ പോലീസ് ഓഫീസർ ടി.പി അനീഷ് എന്നിവരാണ് ഉള്ളത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.