ഇവന്‍റ് കമ്പനികളെ തട്ടിപ്പിനിരയാക്കുന്നു; പുതിയ തന്ത്രവുമായി ഓൺലൈൻ തട്ടിപ്പ് സംഘം

മിലിട്ടറിയിലെ ഉന്നത ഉദ്യോഗസ്ഥൻ എന്നു സ്വയം പരിചയപ്പെടുത്തുന്ന ഹിന്ദിയിലുള്ള അജ്ഞാതന്‍റെ ഫോൺ കോളായിരുന്നു മിക്കവർക്കും ആദ്യം വന്നത്. ഇവന്‍റ് ബുക്ക് ചെയ്ത ശേഷം അഡ്വാൻസ് നൽകാനെന്ന പേരിൽ വീണ്ടും ഫോൺ വരുന്നു. വേണ്ടെന്നു പറഞ്ഞാലും  അഡ്വാൻസ് വാങ്ങാൻ നിർബന്ധിക്കും.

Edited by - Zee Malayalam News Desk | Last Updated : Sep 18, 2022, 02:34 PM IST
  • ഇവന്‍റ് ബുക്ക് ചെയ്യാനെന്ന പേരിൽ വിളിച്ച് ബാങ്ക് അക്കൗണ്ടിലെ മുഴുവൻ പണവും കൊള്ളയടിക്കുകയാണ് തട്ടിപ്പു സംഘങ്ങൾ ചെയ്യുന്നത്.
  • മിലിട്ടറിയിലെ ഉന്നത ഉദ്യോഗസ്ഥൻ എന്നു സ്വയം പരിചയപ്പെടുത്തുന്ന ഹിന്ദിയിലുള്ള അജ്ഞാതന്‍റെ ഫോൺ കോളായിരുന്നു മിക്കവർക്കും ആദ്യം വന്നത്.
  • വിവാഹം, വിവാഹ വാർഷികങ്ങൾ, ജൻമദിനം, തുടങ്ങിയ ചടങ്ങുകൾ നടത്തിക്കൊടുക്കുന്ന ഇവന്‍റ് മാനേജ്മെന്‍റ് സ്ഥാപനങ്ങളാണ് പുതിയ തട്ടിപ്പിന്‍റ് ഇരകൾ.
ഇവന്‍റ് കമ്പനികളെ തട്ടിപ്പിനിരയാക്കുന്നു; പുതിയ തന്ത്രവുമായി ഓൺലൈൻ തട്ടിപ്പ് സംഘം

കണ്ണൂർ: പുതിയ തന്ത്രവുമായി ഓൺലൈൻ തട്ടിപ്പ് സംഘം. കണ്ണൂരിൽ ഇവന്‍റ് മാനേജുമെന്‍റുകാരെ ലക്ഷ്യമിട്ടാണ് പുതിയ ഓൺലൈൻ തട്ടിപ്പുകാർ രംഗത്തെത്തിയിട്ടുള്ളത്.  പയ്യന്നൂർ മേഖലയിൽ മാത്രം നിരവധി പേർക്കാണ് തട്ടിപ്പിനിരയായി ലക്ഷങ്ങൾ നഷ്ടമായത്. 

ഇവന്‍റ് ബുക്ക് ചെയ്യാനെന്ന പേരിൽ വിളിച്ച് ബാങ്ക് അക്കൗണ്ടിലെ മുഴുവൻ പണവും കൊള്ളയടിക്കുകയാണ് തട്ടിപ്പു സംഘങ്ങൾ ചെയ്യുന്നത്. പയ്യന്നൂർ, ചെറുവത്തൂർ, തളിപ്പറമ്പ് പ്രദേശങ്ങളിലുള്ളവർ തട്ടിപ്പിനിരയായിട്ടുണ്ട് എന്നാണ് റിപ്പോർട്ട്‌.

Read Also: കോട്ടയം പാമ്പാടിയിൽ തെരുവ് നായ ശല്യം രൂക്ഷം; മുറ്റത്തേക്ക് പാഞ്ഞെത്തി വീട്ടമ്മയെ കടിച്ചു, 38 മുറിവുകൾ

വിവാഹം, വിവാഹ വാർഷികങ്ങൾ, ജൻമദിനം, തുടങ്ങിയ ചടങ്ങുകൾ നടത്തിക്കൊടുക്കുന്ന ഇവന്‍റ് മാനേജ്മെന്‍റ് സ്ഥാപനങ്ങളാണ് പുതിയ തട്ടിപ്പിന്‍റ് ഇരകൾ. പയ്യന്നൂർ മേഖലയിൽ മാത്രം നിരവധി പേർ തട്ടിപ്പിന് ഇരയായിട്ടുണ്ട് എന്നാണ് സൂചന.

മിലിട്ടറിയിലെ ഉന്നത ഉദ്യോഗസ്ഥൻ എന്നു സ്വയം പരിചയപ്പെടുത്തുന്ന ഹിന്ദിയിലുള്ള അജ്ഞാതന്‍റെ ഫോൺ കോളായിരുന്നു മിക്കവർക്കും ആദ്യം വന്നത്. ഇവന്‍റ് ബുക്ക് ചെയ്ത ശേഷം അഡ്വാൻസ് നൽകാനെന്ന പേരിൽ വീണ്ടും ഫോൺ വരുന്നു. വേണ്ടെന്നു പറഞ്ഞാലും  അഡ്വാൻസ് വാങ്ങാൻ നിർബന്ധിക്കും.  

Read Also: ചർച്ചയിൽ സിൽവർ ലൈനില്ല; പിണറായി-ബസവരാജ് ബൊമ്മൈ കൂടിക്കാഴ്ച അവസാനിച്ചു

അഡ്വാൻസിനായി ഗൂഗിൾ അക്കൗണ്ട് ഓപ്പൺ ചെയ്ത്  ഓകെ കൊടുത്താൽ മിനിറ്റുകൾക്കുള്ളിൽ അക്കൗണ്ടിലെ മുഴുവൻ പണവും നഷ്ടമാകും. പയ്യന്നൂരെ ബ്ലൂസ് ഇവൻ്റ്സ് ഉടമ അഖിൽ ഭാസ്കറിന് ഇങ്ങനെ നഷ്ടമായത് 80000 രൂപയാണ്. 
പരാതിയുമായി പൊലീസിലെത്തിയപ്പോൾ ഓൺ ലൈൻ തട്ടിപ്പിൽ തങ്ങളുടെ നിസ്സഹായാവസ്ഥയാണ് പോലീസ് വ്യക്തമാക്കിയതെന്നും അഖിൽ പറയുന്നു.

അഖിലിനെ വിളിച്ച ഫോൺ നമ്പർ ഇപ്പൊഴും ആക്റ്റീവാണ്. പക്ഷേ ആർക്കും ഒന്നും ചെയ്യാനാകില്ല. പൊലീസും കൈമലർത്തുനു. പയ്യനൂർ, ചെറുവത്തൂർ,തളിപ്പറമ്പ് പ്രദേശങ്ങളിലെ വസ്ത്രവ്യാപാര സ്ഥാപനങ്ങൾ മുതൽ പച്ചക്കറി കടകൾ വരെ ഇത്തരം തട്ടിപ്പിന് ഇരയായതായാണ് സൂചന. ഓൺലൈൻ തട്ടിപ്പുകാരുടെ പുത്തൻ തന്ത്രങ്ങളിൽ അമ്പരക്കുകയാണ് സൈബർ രംഗത്തെ വിദഗ്ധർ പോലും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News