കോഴിക്കോട്: വടകരയ്ക്കടുത്ത് ഏറാമലയില്‍ ചീട്ട് കളിക്കുന്നവരെ പിടികൂടാനെത്തിയ പോലീസുകാരന് കുത്തേറ്റു. ഏറാമല മണ്ടോള്ളതില്‍ ക്ഷേത്രോത്സവത്തിനിടെ ചീട്ട് കളിച്ചുകൊണ്ടിരുന്നവരെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. എ ആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥന്‍ അഖിലേഷിനാണ് കുത്തേറ്റത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Crime News: തിരുവനന്തപുരത്ത് സ്ത്രീയെ വീട്ടിൽ കയറി വെട്ടിയ പ്രതി പിടിയിൽ


പരുക്കേറ്റ ഇയാളെ വടകരയിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയി.  ഉത്സവത്തിനിടെ പണം വെച്ച് ചീട്ട് കളിയും, ചട്ടി കളിയും നടക്കുന്ന വിവരം നാട്ടുകാര്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് സംഘം എത്തിയത്.  പോലീസുകാരനെ കുത്തിയ പ്രതിയെ ഒരു സംഘം ബലമായി മോചിപ്പിച്ചു. എങ്കിലും പ്രതിയെ തിരിച്ചറിഞ്ഞതായി എടച്ചേരി പോലീസ് അറിയിച്ചിട്ടുണ്ട്.


Also Read: Vipreet Rajyog: 15 ഫെബ്രുവരിവരെ ഈ 4 രാശിക്കാർക്ക് മികച്ച സമയം ഒപ്പം വൻ ധനവർഷവും! 


കുമളിയിൽ ഏഴ് വയസ്സുകാരനെ പൊള്ളലേൽപ്പിച്ച സംഭവത്തിൽ കുട്ടിയുടെ മാതാവിനെ കുമളി പോലീസ് അറസ്റ്റ് ചെയ്തു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് അമ്മയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ ഇവരെ കോടതിയിൽ ഹാജരാക്കി.


ഏഴു വയസുകാരനെ പൊള്ളലേൽപ്പിച്ച സംഭവത്തിലാണ് കുട്ടിയുടെ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ചട്ടുകം പഴുപ്പിച്ച് രണ്ട് കൈകളിലും കാലുകളിലുമാണ് കുട്ടിയെ പൊള്ളലേൽപ്പിച്ചത്. കൂടാതെ മുളകുപൊടി കുട്ടിയുടെ കണ്ണിലും വായിലും  തേച്ചതായും പരാതിയുണ്ട്.  ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് മാതാവിനെതിരെ കേസെടുത്തത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.