കൊല്ലം: കല്ലുവാതുക്കലിൽ നവജാത ശിശുവിനെ പ്രസവത്തെ തുടർന്ന് ഉപേക്ഷിച്ച രേഷ്മയുടെ ഫേസ്ബുക്ക് സുഹൃത്തിനായി പോലീസ് പരിശോധന തുടങ്ങി. ആരുടെയെങ്കിലും വ്യാജ പ്രൊഫൈലിലാകാം രേഷ്മ സംസാരിച്ചിരുന്നതെന്നാണ് നിലവിൽ പോലീസിൻറെ പ്രാഥമിക നിഗമനം. എന്നാൽ ഇതാരാണെന്ന് സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READപിഞ്ചുകുഞ്ഞിനെ കൊന്ന കേസിൽ പിടിയിലാകുന്നത് സഹിക്കാൻ വയ്യ; ആര്യയുടെ ആത്മഹത്യാ കുറിപ്പ്


അനന്തു എന്ന ഫേസ്ബുക്ക് അക്കൌണ്ടിൽ നിന്നായിരുന്നു രേഷ്മക്ക് മെസ്സേജുകൾ എത്തിയിരുന്നത്. ഇയാളെ നിരവധി തവണ കാണാനായി രേഷ്മ പോയിരുന്നെന്നും എന്നാൽ കാണാൻ പറ്റിയിട്ടില്ലെന്നുമാണ് പോലീസിന് നൽകിയിരിക്കുന്ന മൊഴി. ഇതാരാണെന്നത് സംബന്ധിച്ച് അവ്യക്തത തുടരുകയാണ്.  വിവരങ്ങൾ തേടാനായി പോലീസ് ഫേസ്ബുക്കുമായി ബന്ധപ്പെടുമെന്നാണ് അറിവ്


ALSO READ: Kalluvathukkal Suicide Case: എല്ലാ സൂചനകളും രേഷ്മക്കെതിരെ, കേസ് കൂടുതൽ സങ്കീർണമാകുന്നു


കേസിൽ രേഷ്മയുടെ ബന്ധുക്കളായ പെൺകുട്ടികൾ ദിവസങ്ങൾക്ക് മുൻപാണ് ഇത്തിക്കരയാറ്റിൽ ചാടി ആത്മഹത്യ ചെയ്തത്.യുവതികളിലൊരാളുടെ ആത്മഹത്യാക്കുറിപ്പിൽ സുഹൃത്ത് രേഷ്മക്കെതിരെയാണ് ആരോപണം.ഇരുവരുടെയും മരണത്തോടെ കേസ് വീണ്ടും സങ്കീർണമാവുകയാണ്. കേസ് വീണ്ടും പ്രതി രേഷ്മയിലേക്ക് എത്തിയിരിക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക