Kalluvathukkal Suicide Case: എല്ലാ സൂചനകളും രേഷ്മക്കെതിരെ, കേസ് കൂടുതൽ സങ്കീർണമാകുന്നു

ഇരുവരുടെയും മരണത്തോടെ കേസ് വീണ്ടും സങ്കീർണമാവുകയാണ്. കേസ് വീണ്ടും പ്രതി രേഷ്മയിലേക്ക് എത്തിയിരിക്കുകയാണ്

Written by - Zee Malayalam News Desk | Last Updated : Jun 26, 2021, 10:40 AM IST
  • രേഷ്ന ഗര്‍ഭിണിയായതും കാമുകനുവേണ്ടി കുഞ്ഞിനെ ഉപേക്ഷിച്ചതും ഗർഭം മറച്ചു വെച്ചതുമടക്കം നിരവധി ദുരൂഹതകൾ
  • മരിച്ച യുവതികളിലൊരാളായ ആര്യയുടെ ഫോൺ നമ്പരുപയോഗിച്ചായിരുന്നു രേഷ്മ ഫേസ്ബുക്ക് ഉപയോഗിച്ചിരുന്നത്
  • കാമുകനെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് മരിച്ച ആര്യയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ പാരിപ്പളളി പൊലീസ് ശ്രമിച്ചത്.
Kalluvathukkal Suicide Case: എല്ലാ സൂചനകളും രേഷ്മക്കെതിരെ, കേസ് കൂടുതൽ സങ്കീർണമാകുന്നു

Kollam: ഇത്തിക്കരയാറ്റിൽ ചാടി രണ്ട് യുവതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ (Kalluvathukkal Suicide Case) കേസ് കൂടുതൽ സങ്കീർണമാവുന്നു. കൊല്ലം കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ പ്രതിയും അമ്മയുമായ രേഷ്മയുടെ ബന്ധുക്കളാണ് ഇരുവരും.മരിച്ച യുവതികളിലൊരാളുടെ ആത്മഹത്യാക്കുറിപ്പിൽ സുഹൃത്ത് രേഷ്മക്കെതിരെയാണ് ആരോപണം.

ഇരുവരുടെയും മരണത്തോടെ കേസ് വീണ്ടും സങ്കീർണമാവുകയാണ്. കേസ് വീണ്ടും പ്രതി രേഷ്മയിലേക്ക് എത്തിയിരിക്കുകയാണ്. അതിനിടയിൽ പ്രതി രേഷമയുടെ ഫേസ് ബുക്ക് സുഹൃത്തിനെ പോലീസ് കണ്ടെത്തിയതായാണ് സൂചന. അക്കൌണ്ട് വ്യാജമാണെന്നാണ് പ്രാഥമിക നിഗമനം.  അനന്തു എന്ന് പേരുള്ള അക്കൌണ്ടിൽ നിന്നാണ് രേഷ്മ സംസാരിച്ചത്.

ALSO READ: പിഞ്ചുകുഞ്ഞിനെ കൊന്ന കേസിൽ പിടിയിലാകുന്നത് സഹിക്കാൻ വയ്യ; ആര്യയുടെ ആത്മഹത്യാ കുറിപ്പ്

എന്നാൽ രേഷ്ന ഗര്‍ഭിണിയായതും കാമുകനുവേണ്ടി കുഞ്ഞിനെ ഉപേക്ഷിച്ചതും ഗർഭം മറച്ചു വെച്ചതുമടക്കം നിരവധി ദുരൂഹതകൾ  നിലനില്‍ക്കുകയാണ്. മരിച്ച യുവതികളിലൊരാളായ ആര്യയുടെ ഫോൺ നമ്പരുപയോഗിച്ചായിരുന്നു രേഷ്മ ഫേസ്ബുക്ക് ഉപയോഗിച്ചിരുന്നു.

Also ReadKottayam Deepa death: കോട്ടയത്ത് യുവതി തൂങ്ങിമരിച്ച നിലയിൽ

കാമുകനെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് മരിച്ച ആര്യയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ പാരിപ്പളളി പൊലീസ് ശ്രമിച്ചത്. ആര്യയുടെ പേരിലുളള മൊബൈല്‍ ഫോണ്‍ നമ്ബര്‍ മുഖേനയായിരുന്നു. എന്നാൽ ഇരുവരും ആത്മഹത്യ ചെയ്തതോടെ കേസ് സങ്കീർണമാവുകയാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News