Pornography Case:രാജ് കുന്ദ്രയുടെ ഹര്‍ജി തള്ളി ബോംബെ ഹൈക്കോടതി
Porn Film Making Case: മജിസ്ട്രേറ്റ് കോടതിയുടെ റിമാൻഡ് റദ്ദാക്കണമെന്നും അടിയന്തരമായി വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് രാജ് കുന്ദ്രയും റയാന്‍ തോര്‍പ്പും ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.
മുംബൈ: നീലച്ചിത്ര നിർമാണ കേസിൽ (Pornography Case) അറസ്റ്റിലായ ബിസിനസുകാരനും നടി ശിൽപ ഷെട്ടിയുടെ (Shilpa Shetty) ഭർത്താവുമായ രാജ് കുന്ദ്രയും (Raj Kundra) കൂട്ടുപ്രതി റയാന്‍ തോര്‍പ്പും സമര്‍പ്പിച്ച ഹര്‍ജി തള്ളി ബോംബെ ഹൈക്കോടതി (Bombay High Court). അറസ്റ്റ് നടപടികളും മജിസ്‌ട്രേറ്റിന്റെ റിമാന്‍ഡ് ഉത്തരവും ചോദ്യംചെയ്താണ് ഇരുവരും കോടതിയിൽ ഹർജി (Plea) സമർപ്പിച്ചത്.
എന്നാൽ ഇരുവരെയും പൊലീസ് കസ്റ്റഡിയിലും തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയിലും റിമാന്‍ഡ് ചെയ്ത നടപടി നിയമാനുസൃതമാണെന്നായിരുന്നു കോടതി നിരീക്ഷണം. അക്കാര്യത്തിൽ ഇടപെടേണ്ട ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് എ.എസ്. ഗഡ്കരിയാണ് ഹർജി തള്ളിയത്.
Also Read: Raj Kundra Arrested: അശ്ലീല സിനിമകൾ നിർമ്മിച്ച കേസിൽ ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര അറസ്റ്റിൽ
CrPC 41A പ്രകാരം നോട്ടീസ് നല്‍കാതെയാണ് പൊലീസ് തങ്ങളെ അറസ്റ്റ് ചെയ്തതെന്നാണ് രാജ് കുന്ദ്രയും റയാന്‍ തോര്‍പ്പും ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. മാത്രമല്ല, റിമാന്‍ഡ് ചെയ്തുള്ള മജിസ്‌ട്രേറ്റിന്റെ ഉത്തരവ് റദ്ദാക്കണമെന്നും തങ്ങളെ അടിയന്തരമായി വിട്ടയയ്ക്കണമെന്നും ഹർജിയിൽ ഇരുവരും ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യങ്ങളെല്ലാം നിരാകരിച്ച് ഹൈക്കോടതി ഹര്‍ജി തള്ളുകയായിരുന്നു.
Also Read: Pornography Case: എതിര്‍ത്തിട്ടും രാജ് കുന്ദ്ര തന്നെ നിര്‍ബന്ധപൂര്‍വ്വം ചുംബിച്ചു, പരാതിയുമായി നടി
ജൂലായ് 19-നാണ് മുംബൈ ക്രൈം ബ്രാഞ്ച് (Mumbai CrimeBranch) രാജ് കുന്ദ്രയെ നീലച്ചിത്ര നിര്‍മാണ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തൊട്ടടുത്തദിവസം കുന്ദ്രയുടെ സ്ഥാപനത്തിലെ ഐ.ടി. വിഭാഗം തലവനായ റയാന്‍ തോര്‍പ്പും അറസ്റ്റിലായി. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഇവർ. ജൂലായ് 27നാണ് ഇരുവരെയും കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ (Judicial Custody) വിട്ടത്.
അന്വേഷനണത്തിൽ പോൺ ചിത്ര നിർമാണത്തിലൂടെ രാജ് കുന്ദ്രയും ഷിൽപ ഷെട്ടിയും കോടികൾ സമ്പാദിച്ചു എന്ന് കണ്ടെത്തിയിരുന്നു. ഹോട്ട്ഷോട്ട്, ബോളി ഫെയ്മ എന്നീ ആപ്ലിക്കേഷനിലൂടെയായിരുന്നു പോൺ ചിത്രങ്ങളുടെ സമ്പാദ്യം ലഭിച്ചത്. രാജ് കുന്ദ്രയടക്കം 12 പേരാണ് കേസിൽ അറസ്റ്റിലായിട്ടുള്ളത്. കൂടാതെ രാജ് കുന്ദ്രയുടെ ലാപ്പ്‌ടോപ്പിൽ നിന്ന് 68 വീഡിയോകൾ ആണ് കണ്ടെത്തിയതാത്. കേസുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടക്കുമ്പോൾ കുന്ദ്രയും തോർപെയും അവരുടെ വാട്‌സാപ്പ് ചാറ്റുകളും ഗ്രൂപ്പുകളും ഡിലീറ്റ് ചെയ്ത് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...