Pornography Case: എതിര്‍ത്തിട്ടും രാജ് കുന്ദ്ര തന്നെ നിര്‍ബന്ധപൂര്‍വ്വം ചുംബിച്ചു, പരാതിയുമായി നടി

Porn Film നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍   ജഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന  രാജ് കുന്ദ്രയ്ക്കെതിരെ ലൈംഗിക പീഡന  ആരോപണവുമായി  മോഡലും നടിയുമായ ഷെര്‍ലിന്‍ ചോപ്ര  (Sherlin Chopra) രംഗത്ത്‌. 

Written by - Zee Hindustan Malayalam Desk | Last Updated : Jul 29, 2021, 02:45 PM IST
  • രാജ് കുന്ദ തന്നെ നിര്‍ബന്ധപൂര്‍വ്വം ചുംബിച്ചതായാണ് താരം തന്‍റെ പരാതിയില്‍ പറയുന്നത്.
  • അശ്ലീല ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍ (Pornography Case) മൊഴി നല്‍കാനായി നടി ഷെർലിൻ ചോപ്ര (Sherlin Chopra) മുംബൈ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായിരുന്നതായാണ് റിപ്പോര്‍ട്ട്.
Pornography Case: എതിര്‍ത്തിട്ടും രാജ്  കുന്ദ്ര തന്നെ നിര്‍ബന്ധപൂര്‍വ്വം  ചുംബിച്ചു, പരാതിയുമായി നടി

Mumbai: Porn Film നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍   ജഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന  രാജ് കുന്ദ്രയ്ക്കെതിരെ ലൈംഗിക പീഡന  ആരോപണവുമായി  മോഡലും നടിയുമായ ഷെര്‍ലിന്‍ ചോപ്ര  (Sherlin Chopra) രംഗത്ത്‌. 

രാജ് കുന്ദ തന്നെ നിര്‍ബന്ധപൂര്‍വ്വം ചുംബിച്ചതായാണ് താരം തന്‍റെ പരാതിയില്‍ പറയുന്നത്.   അശ്ലീല ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍ (Pornography Case) മൊഴി നല്‍കാനായി  നടി  ഷെർലിൻ ചോപ്ര  (Sherlin Chopra) മുംബൈ ക്രൈംബ്രാഞ്ചിന്  (Mumbai Crime Branch) മുന്നിൽ ഹാജരായിരുന്നതായാണ് റിപ്പോര്‍ട്ട്.

2021 ഏപ്രിലിൽ രാജ് കുന്ദ്രയ്‌ക്കെതിരെ ലൈംഗിക പീഡന (sexual harassment)  പരാതി നല്‍കിയിരുന്നതായി ഷെര്‍ലിന്‍ ചോപ്ര പറഞ്ഞു.

തന്‍റെ എതിര്‍പ്പ് അവഗണിച്ച് രാജ് കുന്ദ്ര തന്നെ ചുംബിക്കുകയായിരുന്നുവെന്ന് ഷെർലിൻ ചോപ്ര പ്രസ്താവനയിൽ പറഞ്ഞു.  വിവാഹിതനായ ഒരു പുരുഷനുമായി "അത്തരമൊരു" ബന്ധം പുലർത്താൻ  താന്‍  ആഗ്രഹിക്കുന്നില്ലെന്ന്  അവകാശപ്പെട്ട  ഷെര്‍ലിന്‍  ഇക്കാര്യം  അയാളോട്  തുറന്നു പറഞ്ഞതായും അറിയിച്ചു. എന്നാല്‍,  രാജ്  നല്‍കിയ പ്രതികരണം മറിച്ചായിരുന്നു.  ശില്പ ഷെട്ടി  (Shilpa Shetty) യുമായുള്ള തന്‍റെ വിവാഹ ബന്ധം ഉലച്ചില്‍ നേരിടുകയാണെന്നും ഇതുമായി ബന്ധപ്പെട്ട് താന്‍ ഏറെ പിരിമുറുക്കത്തിലാണ് എന്നും രാജ് കുന്ദ്ര പറഞ്ഞതായി ഷെര്‍ലിന്‍ ചോപ്ര വെളിപ്പെടുത്തി. ഒരുവിധം രാജ് കുന്ദ്രയെ തള്ളിമാറ്റി മുറിയില്‍ നിന്നും രക്ഷപെടുകയായിരുന്നുവെന്നും  ഷെര്‍ലിന്‍ പറഞ്ഞു. 

രാജ് കുന്ദ്രയുടെ നീല ചിത്ര ബിസിനസ് കഥകള്‍ പുറത്തായതോടെ  ഹോട്ട്ഷോട്ട് ആപ്പിനെതിരെ നിരവധി നടിമാരാണ് ഇതിനോടകം  ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയത്. 

Also Read: Porn Film Making Case: അശ്ലീല സിനിമകൾ നിർമ്മിച്ച കേസിൽ ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

അതേസമയം,  അശ്ലീല ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍ (Pornography Case) മുംബൈ പോലീസ് അന്വേഷണം തുടരുകയാണ്.  കുന്ദ്രയുടെ   അന്ധേരിയിലെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ നിരവധി തെളിവുകള്‍  ലഭിച്ചു. രാജ്​ ക​ുന്ദ്രയുടെ ഓഫിസിൽനിന്ന്​ 120 നീല ചിത്രങ്ങളാണ്​ പോലീസ്​ കണ്ടെടുത്തത്.  തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമം നടന്നതായും  പോലീസ് പറയുന്നു.

Also Read: Porn Film Making Case: Raj Kundra ഫോട്ടോകള്‍ ദുരുപയോഗം ചെയ്തു, ആരോപണവുമായി Bollywood നടി

കഴിഞ്ഞ കുറെ മാസങ്ങളായി ഇന്ത്യയിലെ നീലച്ചിത്ര നിർമാണ മാഫിയയെപ്പറ്റി അന്വേഷണങ്ങൾ നടത്തുകയായിരുന്ന  മുംബൈ ക്രൈംബ്രാഞ്ചിന്‍റെ  വലയിൽ അപ്രതീക്ഷിതമായി കുടുങ്ങിയ വമ്പന്‍  സ്രാവാണ്  രാജ് കുന്ദ്ര...!!  ഏറെ സുരക്ഷിതമായി നടത്തിയ ബിസിനസില്‍ അവസാന നിമിഷം കുന്ദ്ര കുടുങ്ങുകയായിരുന്നു.    

ഹോട്ട്ഷോട്ട് ആപ്പിന്‍റെ ഉള്ളടക്കം,  അഭിനയിക്കുന്ന നടികൾക്കുള്ള പ്രതിഫലം, വരുമാനത്തിന്‍റെ  കണക്കുകൾ എന്നിവ നേരിട്ട് നിരീക്ഷിച്ചതാണ്‌  രാജ് കുന്ദ്രയിലേക്ക് നീളുന്ന തെളിവുകൾ ക്രൈം ബ്രാഞ്ചിന്  നല്‍കിയതും ഒടുവില്‍  ജൂലൈ 19 ന് കുന്ദ്രയുടെ അറസ്റ്റിലേക്കും നയിച്ചതും....  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

More Stories

Trending News