Porn Film Making Case: അശ്ലീല സിനിമകൾ നിർമ്മിച്ച കേസിൽ ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

 അന്വേഷണത്തിന്റെ ഭാഗമായി രാജ് കുന്ദ്രയുടെ 2 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Jul 27, 2021, 01:37 PM IST
  • അന്വേഷണത്തിന്റെ ഭാഗമായി രാജ് കുന്ദ്രയുടെ 2 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
  • പോലീസ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം അനുസരിച്ച് ഇതിൽ ഒരു ബാങ്ക് അക്കൗണ്ടിൽ ഒരു കോടിയിലധികം പണമുണ്ട്.
  • കഴിഞ്ഞ ആഴ്ച കുന്ദ്രയുടെ (Raj Kundra) ഓഫീസിലും റെയ്ഡ് നടത്തിയിരുന്നു.
  • ഫെബ്രുവരി 4 ന് തന്നെ അശ്ലീല ചിത്രങ്ങളിൽ അഭിനയിക്കാൻ നിര്ബന്ധിക്കുന്നവെന്ന് ഒരു യുവതി പരാതി നൽകിയതിനെ തുടർന്നാണ് വിവരങ്ങൾ പുറത്ത് വരാൻ ആരംഭിച്ചത്.
Porn Film Making Case: അശ്ലീല സിനിമകൾ നിർമ്മിച്ച കേസിൽ ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

Mumbai : ശിൽപ ഷെട്ടിയുടെ (Shilpa Shetty)ഭർത്താവ് രാജ് കുന്ദ്രയെ (Raj Kundra) അശ്ലീല സിനിമകൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്ത കേസിൽ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചു., അന്വേഷണത്തിന്റെ ഭാഗമായി രാജ് കുന്ദ്രയുടെ 2 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 

പോലീസ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം അനുസരിച്ച് ഇതിൽ ഒരു ബാങ്ക് അക്കൗണ്ടിൽ ഒരു കോടിയിലധികം പണമുണ്ട്. കഴിഞ്ഞ ആഴ്ച കുന്ദ്രയുടെ (Raj Kundra) ഓഫീസിലും റെയ്ഡ് നടത്തിയിരുന്നു. ഇതിൽ കുന്ദ്രയ്ക്കെതിരെ തെളിവുകളും ലഭിച്ചിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഹോട്ട്ഷോട്ട് എന്ന ആപ്പിന്റെ നിരവധി മെസ്സേജുകൾ കുന്ദ്രയുടെ മൊബൈലിൽ നിന്നും ലാപ്ടോപ്പിൽ നിന്നും കണ്ടെത്തിയിരുന്നു.

ALSO READ:  Raj Kundra Arrested: അശ്ലീല സിനിമകൾ നിർമ്മിച്ച കേസിൽ ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര അറസ്റ്റിൽ

രാജ് കുന്ദ്രയാണ് കേസിലെ ഒന്നാം പ്രതിയെന്നും മുംബൈ പോലീസ് അറിയിച്ചു. കൂടാതെ അദ്ദേഹത്തിനെതിരെ വ്യക്തമായ തെളിവുകൾ ഉണ്ടെന്നും അറിയിച്ചിട്ടുണ്ട്. കുന്ദ്രയ്‌ക്കെതിരെ ഈ വര്‍ഷം ഫെബ്രുവരിയിലാണ് കേസ് ഫയല്‍ ചെയ്തത്.  കഴിഞ്ഞ ഫെബ്രുവരിയിലാണ് മുംബൈ പൊലീസ് (Mumbai Police) അശ്ലീല ചിത്രം നിര്‍മ്മിക്കുന്ന ഒരു സംഘത്തെ  പിടികൂടിയത്. 

ALSO READ: Porn Film Making Case : ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയ്ക്ക് പിന്നാലെ ഒരാൾ കൂടി അറസ്റ്റിൽ

ഈ സംഘത്തെ പിടികൂടിയതിന്റെ അടിസ്ഥാനത്തിൽ ഇതുവരെ അറസ്റ്റിലായത് ഒമ്പത് പേരാണ്. എന്നാൽ ഇത് തനിക്കെതിരെ കെട്ടിച്ചമച്ച കേസാണെന്നാണ് രാജ് കുന്ദ്ര പറയുന്നത്.  കേസിൽ കുന്ദ്ര (Raj Kundra) മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു.

ALSO READ: Porn Film Making Case: Raj Kundra ഫോട്ടോകള്‍ ദുരുപയോഗം ചെയ്തു, ആരോപണവുമായി Bollywood നടി

ഫെബ്രുവരി 4 ന് തന്നെ അശ്ലീല ചിത്രങ്ങളിൽ അഭിനയിക്കാൻ നിര്ബന്ധിക്കുന്നവെന്ന് ഒരു യുവതി പരാതി നൽകിയതിനെ തുടർന്നാണ് വിവരങ്ങൾ പുറത്ത് വരാൻ ആരംഭിച്ചത്. അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തി അശ്ലീല ചിത്രങ്ങളിൽ അഭിനയിക്കാൻ നിര്ബന്ധിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News