Patna: വീടിന് പുറത്ത്  നടക്കാനിറങ്ങിയ ഗര്‍ഭിണിയായ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡനം. ബീഹാറിലെ പറ്റ്നയിലാണ് സംഭവം.


COMMERCIAL BREAK
SCROLL TO CONTINUE READING

മൂന്ന് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം  (Gang rape) ചെയ്തശേഷം  യുവതിയെ റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിക്കുകയായിരുന്നു.  അബോധാവസ്ഥയിലായ 24കാരിയെ പറ്റ്ന ജംങ്ഷന്‍ സ്റ്റേഷന് സമീപത്തെ റെയില്‍വേ ട്രാക്കിലാണ്  പോലീസ്  കണ്ടെത്തിയത്. 


ശനിയാഴ്ച രാത്രിയാണ് സംഭവം നടക്കുന്നത്. വീടിന് പുറത്ത് നടക്കാനിറങ്ങിയ ഗര്‍ഭിണിയായ  യുവതിയോട് സമീപവാസികളായ രണ്ട് പേര്‍ അപമര്യാദമായായി പെരുമാറുകയായിരുന്നു. പിന്നീട്  ഇവര്‍ യുവതിയെ ബലംപ്രയോഗിച്ച് സമീപത്തുള്ള  പാടത്തേയ്ക്ക് കൊണ്ടുപോയി. തുടര്‍ന്ന് മറ്റൊരു സുഹൃത്തിനേയും കൂടി വിളിച്ചുവരുത്തി.  മൂന്ന് പേരും ചേര്‍ന്ന്  പീഡിപ്പിയ്ക്കുകയായിരുന്നു.  
 


Also Read: Tamil Nadu: ലൈം​ഗിക പീഡന പരാതിയിൽ വ്യോമസേന ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ


പീഡനം ചെറുത്ത  യുവതിയെ ഇവര്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. അബോധാവസ്ഥയിലായ യുവതിയെ  ഇവര്‍ സമീപത്തുള്ള റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.  പിന്നീട് യുവതിയുടെ ശബ്ദം കേട്ടെത്തിയ റെയില്‍വേ പോലീസാണ് ഇവരെ ആശുപത്രിയില എത്തിച്ചത്. 


Also Read: Shocking News...!! യുവതിയെ കോഴിയുടെ രക്തം കുടിപ്പിച്ച് ഭര്‍തൃ വീട്ടുകാര്‍...!! പരാതിയില്‍ ഭര്‍ത്താവും പിതാവും അറസ്റ്റില്‍


യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മൂന്നു പ്രതികളില്‍ രണ്ടുപേരെ  പോലീസ് ഇതിനോടകം പിടികൂടി.  ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.