ചെന്നൈ: ലൈംഗികപീഡന പരാതിയിൽ (Rape case) കോയമ്പത്തൂരിൽ വ്യോമസേനാ ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിലെ റെഡ്ഫീൽഡ്സിലെ ഇന്ത്യൻ എയർഫോഴ്സ് കോളേജിലെ ഫ്ലൈറ്റ് ലെഫ്റ്റനന്റ് അമരീന്ദറാണ് അറസ്റ്റിലായത്. ഛത്തീസ്ഗഡിൽ നിന്നുള്ള ഫ്ലൈറ്റ് ലഫ്റ്റനന്റാണ് ഇയാൾ. കാമ്പസിലെ ഉദ്യോഗസ്ഥയെ ബലാത്സംഗം ചെയ്തുവെന്ന കേസിലാണ് തമിഴ്നാട് പൊലീസ് (Tamil Nadu Police) ഇയാളെ അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ വനിതാ ഉദ്യോഗസ്ഥ വ്യോമസേന അധികൃതർക്ക് പരാതി നൽകിയെങ്കിലും അവർ നടപടിയെടുത്തില്ലെന്ന് പരാതിക്കാരി ആരോപിക്കുന്നു. തുടർന്നാണ് കോയമ്പത്തൂർ പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. സെപ്റ്റംബർ 10 ന്, കോളജിലെ 29-കാരിയായ ഓഫീസർ കായിക പരിശീലനത്തിനിടെ (Training) പരിക്കേറ്റതിനെ തുടർന്ന് മരുന്ന് കഴിച്ച് മുറിയിൽ വിശ്രമിക്കവേ പീഡിപ്പിക്കപ്പെട്ടുവെന്നാണ് പരാതി.
ALSO READ: Gang Rape in Maharashtra : മഹാരാഷ്ട്രയിൽ 15 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; 24 പേർ അറസ്റ്റിൽ
മരുന്ന് കഴിച്ചതിനെ തുടർന്ന് ഉറങ്ങിപ്പോയ ഉദ്യോഗസ്ഥ ഉദ്യോഗസ്ഥ ഉറക്കമുണർന്നപ്പോഴാണ് പീഡിപ്പിക്കപ്പെട്ട വിവരം അറിഞ്ഞതെന്നും പരാതിയിൽ വ്യക്തമാക്കുന്നതായി ദ ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്തു. തുടർന്ന് വനിതാ ഉദ്യോഗസ്ഥ വ്യോമസേനാ അധികൃതർക്ക് പരാതി നൽകി. എന്നാൽ വ്യോമസേന ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിച്ചില്ല. പിന്നീട് കോയമ്പത്തൂർ പോലീസ് കമ്മീഷണർക്ക് (Police Commissioner) പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ, ഫ്ലൈറ്റ് ലഫ്റ്റനന്റ് അമരീന്ദറിനെ അറസ്റ്റ് ചെയ്തെങ്കിലും വ്യോമസേന ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്താൻ പൊലീസിന് അധികാരമില്ലെന്നും വിചാരണ പ്രതിരോധ കോടതിയിൽ മാത്രമേ നടത്താവൂ എന്നും അമരീന്ദറിന്റെ അഭിഭാഷകൻ പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376 പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അമരീന്ദറിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചു. തുടർന്ന് ഉദുമൽപേട്ട് ജയിലിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...