ഓണലൈൻ സുഹൃത്ത് അയച്ച് തന്ന ജന്മദിന സമ്മാനം വാങ്ങാൻ 60കാരി ചെലവാക്കിയത് 4 കോടി രൂപ ; പിന്നീട് മനസ്സിലായി തട്ടിപ്പാണെന്ന്
ഓൺലൈൻ സുഹൃത്ത് അയച്ച പിറന്നാൾ സമ്മാനം കൈപറ്റുന്നതിനായി വിവിധ കള്ളങ്ങൾ മെനഞ്ഞാണ് പണം തട്ടിയത്. 2020 സെപ്റ്റംബർ മുതലാണ് ഇവരുടെ പക്കൽ നിന്ന് ഓൺലൈൻ സുഹൃത്ത് വിവിധഘട്ടങ്ങളിലായി നാല് കോടി രൂപ തട്ടയിത്.
Pune : ഓൺലൈനിലൂടെ പരിചയപ്പെട്ട സുഹൃത്തിന്റെ (Online Friend) തട്ടിപ്പിലൂടെ അറുപതുകാരിക്ക് നഷ്ടമായത് 4 കോടി രൂപ. ബ്രിട്ടണിൽ നിന്ന് ലഭിച്ച ഓൺലൈൻ സുഹൃത്തിന്റെ ചതിയിൽപ്പെട്ടാണ് പൂണെയിൽ (Pune) സ്വകാര്യ സ്ഥാപനത്തിൽ സീനിയർ എക്സിക്യൂട്ടീവ് തലത്തിൽ ജോലി ചെയ്യുന്ന സ്ത്രീക്ക് 4 കോടിയോളം രൂപ നഷ്ടമാകുന്നത്.
ഓൺലൈൻ സുഹൃത്ത് അയച്ച പിറന്നാൾ സമ്മാനം കൈപറ്റുന്നതിനായി വിവിധ കള്ളങ്ങൾ മെനഞ്ഞാണ് പണം തട്ടിയത്. 2020 സെപ്റ്റംബർ മുതലാണ് ഇവരുടെ പക്കൽ നിന്ന് ഓൺലൈൻ സുഹൃത്ത് വിവിധഘട്ടങ്ങളിലായി നാല് കോടി രൂപ തട്ടയിത്.
ALSO READ : സിനിമയിലും ജീവിതത്തിലും വില്ലൻ: ലഹരി മരുന്നുമായി പിടിയിലായത് നിവിൻ പോളിക്കൊപ്പം അഭിനയിച്ച നടൻ
പൊലീസ് പറയുന്നത് ഇങ്ങനെയാണ് ഏപ്രിൽ 2020ൽ ലോക്ഡൗൺ സമയത്ത് സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട സുഹൃത്ത് താൻ ഇംഗ്ലണ്ടിൽ നിന്നുള്ളയാളാണെന്നാണ് 60കാരിയെ അറിയിച്ചിരുന്നത്. നിരന്തരമുള്ള ചാറ്റിലൂടെ സുഹൃത്ത് സ്ത്രീയുമായി വിശ്വാസീയത സൃഷ്ടിക്കുകയും ചെയ്തു.
ALSO READ : Bhima Jewellery ഉടമയുടെ വീട്ടിൽ മോഷണം നടത്തിയ ആളുടെ ചിത്രം പുറത്ത് വിട്ടു, കൈയ്യിൽ ടാറ്റൂ ഉണ്ടെന്ന് പൊലീസ്
ഇതിനെ തുടർന്നാണ് സെപ്റ്റംബർ മുതൽ തട്ടിപ്പ് സംഭവിക്കുന്നത്. സ്ത്രീയുടെ 60-ാം പിറന്നാൾ സമ്മാനമായി ബ്രിട്ടണിൽ നിന്ന് ഐ-ഫോൺ അയിച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് എയർപ്പോർട്ട് ക്ലിയറൻസിന്റെ പേരിൽ ആദ്യം കുറച്ച് തുക തട്ടിയെടുക്കുകയായിരുന്നു. ഇത് മനസ്സിലാക്കാതെ സ്ത്രീയുടെ പേരിൽ ആഭരണങ്ങളും വിദേശ കറൻസികളും അയച്ചുട്ടുണ്ടെന്ന് പേരിൽ കസ്റ്റംസ് ഡ്യൂട്ടി എന്ന് പറഞ്ഞ് വീണ്ടും പണം തട്ടി. സുഹൃത്ത് ആവശ്യപ്പെട്ടതിന് അനുസരിച്ച് വിവിധ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചിരിക്കുന്നത്.
ALSO READ : അധ്യാപകരിൽ നിന്നും ലക്ഷങ്ങൾ തട്ടി ഒളിവിൽ പോയ ദമ്പതികൾ പിടിയിൽ
വീണ്ടും പണം ആവശ്യപ്പെട്ടു കൊണ്ടുള്ള ഫോൺ വിളികൾ വന്നപ്പോഴാണ് താൻ തട്ടിപ്പിന് ഇരയായി എന്ന് സ്ത്രീ മനസ്സിലാക്കുന്നത്. തുടർന്നാണ് പൊലീസ് പരാതി നൽകുന്നത്. ഓൺലൈൻ ചതിയിലൂടെ ഇന്ത്യയിൽ ഏറ്റവും വലിയ പണം തട്ടിപ്പ് ഇതാണെന്നാണ് പൂണെ പൊലീസ് അവകാശപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.