iPhone Controversy: ചോദ്യം ചെയ്യൽ ഇന്ന്; കോടിയേരിയുടെ ഭാര്യ ഇന്ന് ഹാജരാകുമോ?

സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നസുരേഷിന് കോഴയായി ലഭിച്ച ഐ ഫോണുകളിലൊന്ന് ഉപയോഗിച്ചിരുന്നത് വിനോദിനിയാണെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു.   

Written by - Zee Malayalam News Desk | Last Updated : Mar 10, 2021, 10:40 AM IST
  • സ്വർണ്ണക്കടത്ത് കേസിൽ കോടിയേരിയുടെ ഭാര്യ കസ്റ്റംസ് ഓഫീസിൽ ഹാജരായേക്കും
  • 6 ഐഫോണുകളിൽ ഒന്ന് ഉപയോഗിച്ചത് വിനോദിനിയാണെന്ന് കസ്റ്റംസ് കണ്ടെത്തി
  • ഈ സിമ്മിൽ നിന്നും പോയിട്ടുള്ള ചില കോളുകളിൽ കസ്റ്റംസിന് സംശയമുണ്ട്.
iPhone Controversy: ചോദ്യം ചെയ്യൽ ഇന്ന്; കോടിയേരിയുടെ ഭാര്യ ഇന്ന് ഹാജരാകുമോ?

കൊച്ചി:  സ്വർണ്ണക്കടത്ത് കേസിൽ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയെ (Vinodini Kodiyeri) കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്തേക്കും.  
ഇന്ന് ഹാജരാകാനാണ് കസ്റ്റംസ് നോട്ടീസ് അയച്ചത്. 

എന്നാൽ വിനോദിനി (Vinodini Balakrishnan) ഇന്ന് ഹാജരാകുമോ എന്ന കാര്യത്തിൽ ഇതുവരെ ഒരു വ്യക്തതയും ലഭിച്ചിട്ടില്ല.   കസ്റ്റംസിനും ഇതിനെക്കുറിച്ച് അറിയിപ്പോന്നും ലഭിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്.  സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നസുരേഷിന് കോഴയായി ലഭിച്ച ഐ ഫോണുകളിലൊന്ന് ഉപയോഗിച്ചിരുന്നത് വിനോദിനിയാണെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. 

യൂണിടാക് എംഡിയായ സന്തോഷ് ഈപ്പനാണ് സ്വപ്നയ്ക്ക് (Swapna Suresh) 6 ഐഫോണുകൾ നൽകിയത്.  അതിൽ  ഒന്ന് ഉപയോഗിച്ചത് വിനോദിനിയാണെന്ന് കസ്റ്റംസ് കണ്ടെത്തി.  ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.  ഏതാണ്ട് 1.13 ലക്ഷമാണ് ഈ ഫോണിന്റെ വില. 

Also Read: Gold Smugling Case: കസ്റ്റംസ് ചോദ്യം ചെയ്യൽ, കോടിയേരിയുടെ ഭാര്യയും കൂടുങ്ങുമോ?

സന്തോഷ് ഈപ്പൻ നൽകിയ ഫോണുകളിലെ ഏറ്റവും വില കൂടിയ ഫോൺ ആയിരുന്നു ഇത്. കേസ് വിവാദമായതോടെ ഈ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നുവെങ്കിലും സാങ്കേതിക വിദ്യയുടെ സഹായത്തോടെ കസ്റ്റംസ് (Customs) സിം കാർഡും ഉപയോഗിച്ച ആളെയും കണ്ടെത്തുകയായിരുന്നു. 

ഈ സിമ്മിൽ നിന്നും പോയിട്ടുള്ള ചില കോളുകളിൽ കസ്റ്റംസിന് സംശയമുണ്ട്. മാത്രമല്ല ഈ ഐ ഫോൺ കുറച്ചു നാൾ ബിനീഷ് കോടിയേരി ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്.  അതുകൊണ്ടുതന്നെ കൊച്ചി, ബംഗളുരു ഇഡി യൂണിറ്റുകളും വിനോദിനിയെ ചോദ്യം ചെയ്തേക്കുമെന്നും റിപ്പോർട്ട് ഉണ്ട്. 

ഈ ഫോൺ മൂന്നു കേസുകളിലും ഇടപെട്ടതിന് കൈക്കൂലിയായിട്ടാണ് സന്തോഷ് ഈപ്പൻ സ്വപ്നയ്ക്ക് (Swapna Suresh) നൽകിയത്.  യുഎഇ കോണ്‍സുല്‍ ജനറലിന് നല്‍കിയ ഐഫോണ്‍ എങ്ങനെ വിനോദിനി ബാലകൃഷ്ണന്റെ കയ്യില്‍ എത്തിയെന്നതാണ് കസ്റ്റംസ് ഉന്നയിക്കുന്ന പ്രധാന ചോദ്യം.  എന്തായാലും ചോദ്യം ചെയ്യലിന് വിനോദിനി എത്തുമോയെന്നത് മറ്റൊരു ചോദ്യമാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News