Lockdown in Delhi: ഡല്‍ഹിയില്‍ Lockdown പ്രഖ്യാപിച്ചതോടെ മദ്യവില്‍പ്പന ശാലകള്‍ക്ക് മുന്‍പില്‍ ആള്‍ക്കൂട്ടം

ഡല്‍ഹിയില്‍ കോവിഡ് വ്യാപനം അതി തീവ്രമായത്തോടെ  ഒരാഴ്ചത്തെ കര്‍ശന Lockdown പ്രഖ്യാപിച്ചിരിയ്ക്കുകയാണ്...  ​ഡല്‍​ഹി​യി​ല്‍ സ്ഥി​തി​ഗ​തി​ക​ള്‍ അ​തീ​വ​ഗു​രു​ത​ര​മെന്നാണ്  വാര്‍ത്താ സമ്മേളനത്തില്‍  മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍  അഭിപ്രായപ്പെട്ടത്...

Written by - Zee Malayalam News Desk | Last Updated : Apr 19, 2021, 05:35 PM IST
  • ഡല്‍ഹിയില്‍ ഒരാഴ്ചത്തെ Lockdown പ്രഖ്യാപിച്ചതോടെ മദ്യവില്‍പ്പന ശാലകള്‍ക്ക് മുന്‍പില്‍ വന്‍ ആള്‍ക്കൂട്ടമാണ്.
  • Lockdown പ്രഖ്യാപനം ആളുകളില്‍ ആശങ്ക സൃഷ്ടിച്ചപ്പോള്‍ മദ്യം ലഭിക്കാതെ വരുമോ എന്ന പരിഭ്രാന്തിയിലാണ് മദ്യപാനികള്‍.
Lockdown in Delhi: ഡല്‍ഹിയില്‍  Lockdown പ്രഖ്യാപിച്ചതോടെ  മദ്യവില്‍പ്പന ശാലകള്‍ക്ക് മുന്‍പില്‍  ആള്‍ക്കൂട്ടം

New Delhi: ഡല്‍ഹിയില്‍ കോവിഡ് വ്യാപനം അതി തീവ്രമായത്തോടെ  ഒരാഴ്ചത്തെ കര്‍ശന Lockdown പ്രഖ്യാപിച്ചിരിയ്ക്കുകയാണ്...  ​ഡല്‍​ഹി​യി​ല്‍ സ്ഥി​തി​ഗ​തി​ക​ള്‍ അ​തീ​വ​ഗു​രു​ത​ര​മെന്നാണ്  വാര്‍ത്താ സമ്മേളനത്തില്‍  മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍  അഭിപ്രായപ്പെട്ടത്...

ഡല്‍ഹി നേരിടുന്ന  ഗുരുതര സാഹചര്യത്തില്‍  ജ​ന​ങ്ങളുടെ സു​ര​ക്ഷ മു​ന്‍ നി​ര്‍​ത്തി​യാ​ണ് ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് വെളിപ്പെടുത്തി. തി​ങ്ക​ളാ​ഴ്ച രാ​ത്രി 10 മു​ത​ല്‍ അടുത്ത തി​ങ്ക​ളാ​ഴ്ച, 26ന്  പു​ല​ര്‍​ച്ച 5 മ​ണി വ​രെ​യാ​ണ്  Lockdown പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.   ലോ​ക്ക്ഡൗ​ണ്‍ താ​ത്കാ​ലി​കം മാ​ത്ര​മാ​ണെ​ന്നും നീ​ട്ടേ​ണ്ടി വ​രി​ല്ലെ​ന്നാ​ണ് പ്ര​തീ​ക്ഷയെ​ന്നും അന്യ സംസ്ഥാന  തൊ​ഴി​ലാ​ളി​ക​ള്‍ സം​സ്ഥാ​നം വി​ട്ട് പോ​ക​രു​തെ​ന്നും ഡല്‍ഹി  മു​ഖ്യ​മ​ന്ത്രി Arvind Kejriwal അ​ഭ്യ​ര്‍​ഥി​ച്ചു. 

ഡ​ല്‍​ഹി​യി​ലെ ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ള്‍​ക്ക് ചെ​യ്യാ​നാ​കു​ന്ന​തി​ന്‍റെ പ​രി​ധി ക​ട​ന്നതായും  ലോ​ക്ക്ഡൗ​ണ്‍ സ​മ​യ​ത്ത് ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ല്‍ സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും മുഖ്യമന്ത്രി പറഞ്ഞു. 

അതേസമയം, ഡല്‍ഹിയില്‍ ഒരാഴ്ചത്തെ Lockdown പ്രഖ്യാപിച്ചതോടെ മദ്യവില്‍പ്പന ശാലകള്‍ക്ക് മുന്‍പില്‍  വന്‍ ആള്‍ക്കൂട്ടമാണ്.  Lockdown പ്രഖ്യാപനം  ആളുകളില്‍  ആശങ്ക സൃഷ്ടിച്ചപ്പോള്‍ മദ്യം ലഭിക്കാതെ വരുമോ എന്ന പരിഭ്രാന്തിയിലാണ്  മദ്യപാനികള്‍.

Also Read: Lockdown in Delhi: ഡൽഹിയിൽ ഒരാഴ്ചത്തേക്ക് സമ്പൂർണ്ണ കർഫ്യു, അറിയേണ്ടതെല്ലാം..
 
വൈറസ് സംക്രമണത്തിന്‍റെ ശൃംഖല തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയുള്ള സര്‍ക്കാര്‍ നിദ്ദേശങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് ആളുകള്‍ Beer & Wine shopകള്‍ക്ക് മുന്‍പില്‍ തടിച്ചു കൂടിയത്. തടിച്ചുകൂടിയവരില്‍ മാസ്ക് ധരിക്കാത്തവരും  ഏറെയുണ്ട്, കൂടാതെ, 'സാമൂഹിക അകലം പാലിക്കുക' എന്ന നിര്‍ദ്ദേശത്തെപറ്റി അറിവില്ല, എന്നുതന്നെയാണ്  ഇവരുടെ നീണ്ട നിര തെളിയിക്കുന്നത്.

Also Read:  Covid Second Wave: രാജ്യത്തെ കോവിഡ് കണക്കുകൾ മൂന്ന് ലക്ഷത്തിലേക്ക്; ജനം വൻ ആശങ്കയിൽ

ഡല്‍ഹിയില്‍ പലയിടത്തും ആള്‍ക്കൂട്ടം നിയന്ത്രണാതീതമായപ്പോള്‍ പോലീസിന് രംഗത്തിറങ്ങേണ്ടാതായിവന്നുവെന്നാണ് റിപ്പോര്‍ട്ട്. ചിലയിടങ്ങളില്‍ സാഹചര്യം  നിയന്ത്രണാതീതമായപ്പോള്‍ Beer & Wine shop അടയ്‌ക്കേണ്ടതായും  വന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News