ഒരു CBI ഡയറിക്കുറിപ്പും ആ മലയാളി പോലീസ് ഉദ്യോഗസ്ഥനും
കേരളത്തിൽ ഡമ്മി ഇട്ട് കേസന്വേഷിക്കുന്ന ഒരു പുതിയ സമ്പ്രദായം കൊണ്ട് വന്നതിന് പിന്നിൽ അദ്ദേഹത്തിൻറെ കഴിവായിരുന്നു
സേതുരാമയ്യർ സി.ബി.ഐയോ,സി.ബി.ഐ ഡയറിക്കുറിപ്പോ കണ്ട് ഇങ്ങിനെയൊരു അന്വേഷണ ഉദ്യോഗസ്ഥൻ ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഒാർത്തിരുന്നവർ നിരവധി പേരുണ്ട്. രാധാവിനോദ് രാജുവെന്ന പേരും മലയാളി പരിചയപ്പെട്ട് തുടങ്ങിയതും ചിലപ്പോ അവിടെ നിന്നായിരിക്കും. എൻ.ഐ.എയുടെ സ്ഥാപക ഡയറക്ടറായിരുന്നു അദ്ദേഹത്തെ പോലെയുള്ള ബുദ്ധി രാക്ഷസൻ ഒരു പക്ഷെ കേരളാ പോലീസോ അല്ലെങ്കിൽ ദേശിയ ഏജൻസികളോ കണ്ടിട്ടുണ്ടാവില്ലെന്ന് വേണം പറയാൻ.
കേരളത്തിൽ ഡമ്മി ഇട്ട് കേസന്വേഷിക്കുന്ന ഒരു പുതിയ സമ്പ്രദായം കൊണ്ട് വന്നതിന് പിന്നിൽ അദ്ദേഹത്തിൻറെ കഴിവായിരുന്നു. ജമ്മു കാശ്മീർ ഡി.ജി.പി ആയിരുന്ന സമയത്താണ് അദ്ദേഹത്തിന് എൻ.ഐ.എയുടെ ഡയറക്ടറായി ക്ഷണം ലഭിക്കുന്നത്.രാജീവ് ഗാന്ധി (Rajeev Gandhi) വധക്കേസ്, കാണ്ഡഹാര്‍ വിമാനറാഞ്ചല്‍ കേസ് എന്നിങ്ങനെ ഒട്ടേറെ സുപ്രധാന കേസുകള്‍ രാജു അന്വേഷിച്ചിട്ടുണ്ട്.
ALSO READ: ചിറ്റാരിക്കലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം; ഭാര്യയും മക്കളും കാമുകന്മാരും അറസ്റ്റിൽ
ജമ്മു- കാശ്മീരില്‍ (Jammau Kashmir) വിജിലന്‍സ് ചുമതലയുള്ള സ്പെഷല്‍ ഡി.ജി.പിയായും സി.ബി.ഐയുടെ അഡീഷണല്‍ ഡയറക്ടറായും രാജു പ്രവര്‍ത്തിച്ചിട്ടുണ്ട്. 1975ലെ ഐപിഎസ് കേഡര്‍ ഉദ്യോഗസ്ഥനാണ് അദ്ദേഹം. രാജുവിന്റെ ദീര്‍ഘകാലത്തെ അനുഭവസമ്പത്തും കഴിവും പരിഗണിച്ചായിരുന്നു അദ്ദേഹത്തെ എന്‍.ഐ.എയുടെ പ്രഥമ ഡയറക്ടറായി നിയമിച്ചത്.
കൊച്ചി മട്ടാഞ്ചേരിയിലാണ് അദ്ദേഹം ജനിച്ചത്. ഫോർട്ട് കൊച്ചിയിലെ പോസ്റ്റ് മാസ്റ്ററായിരുന്നു അദ്ദേഹത്തിൻറെ പിതാവ്. മഹാരാജാസിൽ നിന്നും എം.എസ്.സി ഫിസിക്സിൽ ബിരുദാനന്തര ബിരുദം അദ്ദേഹം നേടിയ ഗോവ ബാങ്ക് ഒാഫ് ഇന്ത്യയിൽ ജോലി ചെയ്യവെയാണ് സിവിൽ സർവ്വീസിലേക്കെത്തുന്നത്
ALSO READ: രാജീവ് ഗാന്ധി വധം: പരോള്‍ നീട്ടണമെന്ന ആവശ്യവുമായി നളിനി കോടതിയില്‍
രാധാവിനോദ് രാജുവിനെ മാതൃകയാക്കിയാണ് സേതുരാമയ്യര്‍ എന്ന കഥാപാത്രത്തിന് എസ് എന്‍ സ്വാമി (SN Swamy) രൂപം നല്‍കിയതെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എണ്‍പതുകളില്‍ സിബിഐ ഓഫീസറായി രാധാവിനോദ് രാജു കേരളത്തിലുണ്ടായിരുന്നു. പോളക്കുളം കൊലക്കേസ് ഉള്‍പ്പെടെയുള്ള അന്വേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും രാധാവിനോദ് രാജു ആയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...