നിര്‍മ്മല സീതാരാമന് സാമ്പത്തിക ശാസ്ത്രം അറിയില്ല -സുബ്രഹ്മണ്യന്‍ സ്വാമി

കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‌ സാമ്പത്തികശാ സ്ത്രം അറിയില്ലെന്ന് ബിജെപി. നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. 

Last Updated : Dec 1, 2019, 04:52 PM IST
നിര്‍മ്മല സീതാരാമന് സാമ്പത്തിക ശാസ്ത്രം അറിയില്ല -സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‌ സാമ്പത്തികശാ സ്ത്രം അറിയില്ലെന്ന് ബിജെപി. നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. 

വളര്‍ച്ചാ നിരക്ക് കുറവായാലും രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്ന ധനമന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് സ്വാമിയുടെ പരാമര്‍ശം.

വാർത്താ സമ്മേളനങ്ങളിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ നിർമല സീതാരാമൻ മൈക്ക് ഉദ്യോഗസ്ഥർക്ക് കൈമാറുന്നത് കാണാമെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു. 

ഇന്നത്തെ വളർച്ചാനിരക്ക് 4.8 ശതമാനമായി കുറഞ്ഞെന്നാണ് മന്ത്രി പറയുന്നതെന്നും എന്നാൽ, 1.5 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് രാജ്യത്ത് എന്താണ് പ്രശ്നം? ആവശ്യം കുറയുന്നതാണ് രാജ്യത്തെ നിലവിലെ പ്രശ്നം. ലഭ്യതക്കുറവല്ല. പക്ഷേ, അവരെന്താണ് ചെയ്യുന്നത്? കോര്‍പറേറ്റുകള്‍ക്ക് നികുതിയിളവ് നല്‍കി. കോര്‍പറേറ്റുകള്‍ ലഭ്യത കുത്തനെ ഉയര്‍ത്തുകയാണ് ചെയ്യുന്നത്. -സ്വാമി പറഞ്ഞു.

പ്രധാനമന്ത്രിയോട് സത്യം പറയാൻ അദ്ദേഹത്തിന്‍റെ ഉപദേശകർക്ക് പോലും ഭയമാണെന്നും എതിരഭിപ്രായം പറയുന്നവരെ മോദിക്ക് വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിക്ക് ഇതിനെക്കുറിച്ച് ഒന്നും അറിയില്ല. ‘അത്ഭുതകരമായ വളർച്ചാ നിരക്ക്’ എന്നാണ് അദ്ദേഹം പറഞ്ഞത്. പ്രധാനമന്ത്രിക്ക് തന്നെ വേണ്ട. അദ്ദേഹത്തോട് തിരിച്ചെന്തെങ്കിലും പറയുന്ന ഒരാളെയും മന്ത്രിയായി വേണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Trending News