Sukhdev Singh Gogamedi Murder: കർണി സേന അദ്ധ്യക്ഷന്‍ സുഖ്ദേവ് സിംഗ് ഗോഗമേദി കൊല്ലപ്പെട്ടു
Sukhdev Singh Gogamedi Murder Update: ഗുരുതരമായി പരിക്കേറ്റ സുഖ്‌ദേവ് സിംഗ് ഗോഗമേദിയെ ഉടൻ തന്നെ മെട്രോ മാസ് ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.
Sukhdev Singh Gogamedi Murder Update: രാഷ്ട്രീയ രജ്പുത് കർണി സേന അദ്ധ്യക്ഷന്‍ സുഖ്ദേവ് സിംഗ് ഗോഗമേദി വെടിയേറ്റ് മരിച്ചു.
രാജസ്ഥാnന്‍റെ തലസ്ഥാന നഗരമായ ജയ്പൂരിൽ വച്ചാണ് കൊലപാതകം നടന്നത്. ശ്യാംനഗർ പ്രദേശത്തെ അദ്ദേഹത്തിന്‍റെ വസതിയിൽ കടന്ന അക്രമികൾ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുഖ്‌ദേവ് സിംഗ് ഗോഗമേദിയെ ഉടൻ തന്നെ മെട്രോ മാസ് ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.
Also Read: Renuka Singh: ഛത്തീസ്ഗഢിന് ലഭിക്കുമോ ആദ്യ വനിതാ മുഖ്യമന്ത്രി? ആരാണ് രേണുക സിംഗ്?
അതേസമയം, സുഖ്ദേവ് സിംഗ് ഗോഗമേദിയുടെ കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്‌ണോയി സംഘം ഏറ്റെടുത്തു. ലോറൻസ് ബിഷ്നോയിയുടെ സംഘത്തില്‍പ്പെട്ട രോഹിത് ഗോദാര കൊലപാതകം സോഷ്യൽ മീഡിയയിൽ പരസ്യമായി അംഗീകരിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.
Also Read: Love Horoscope: ഈ രാശിക്കാരുടെ ജീവിതം പ്രണയത്താല്‍ നിറയും!! പങ്കാളിയുമൊത്തുള്ള നിങ്ങളുടെ ഈ ആഴ്ച എങ്ങിനെ?
എന്നാല്‍, ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല. വെടിവയ്പ്പിലേക്ക് നയിച്ച സാഹചര്യങ്ങൾ മനസിലാക്കാൻ സാധ്യമായ എല്ലാ കോണുകളും പോലീസ് പര്യവേക്ഷണം ചെയ്യുകയാണ്. ഫോറൻസിക് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
രജ്പുത് കർണി സേന അദ്ധ്യക്ഷന്‍ സുഖ്ദേവ് സിംഗ് ഗോഗമേദിയുടെ മരണത്തെ തുടർന്ന് കർണി സേന അനുയായികൾ സംസ്ഥാന തലസ്ഥാനത്ത് പ്രതിഷേധ പ്രകടനം നടത്തി.
അശോക് ഗെഹ്‌ലോട്ട് സർക്കാർ കൃത്യസമയത്ത് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിൽ സുഖ്‌ദേവ് സിംഗിന്‍റെ ജീവൻ രക്ഷിക്കാമായിരുന്നു എന്നാണ് ഭാഷ്യം. സുഖ്‌ദേവ് സിംഗിന്‍റെ കൊലപാതകം രാജസ്ഥാനിലെ പോലീസിന്‍റെയും സർക്കാരിന്‍റെയും പ്രവർത്തനത്തെ ചോദ്യം ചെയ്യുകയാണ്. തന്നെ കൊല്ലാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് സുഖ്‌ദേവ് സിംഗ് അറിഞ്ഞിരുന്നു എന്നതാണ് വസ്തുത. ഗെഹ്‌ലോട്ട് സർക്കാരിൽ നിന്നും പോലീസിൽ നിന്നും അദ്ദേഹം സുരക്ഷ ആവശ്യപ്പെട്ടിരുന്നു.
തന്നെ കൊല്ലാൻ ലോറൻസ് സംഘം പദ്ധതിയിട്ടിരുന്നതായി സുഖ്‌ദേവ് സിംഗ് സംസ്ഥാന ആഭ്യന്തര വകുപ്പിനോടും പോലീസ് വിഭാഗത്തിലും പറഞ്ഞിരുന്നു. ലോറൻസ് സംഘം തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് അദ്ദേഹം പരാതി നല്‍കിയിരുന്നു. എന്നാല്‍, ആ സമയത്ത് ആരും ആ പരാതി കാര്യമായി എടുത്തില്ല. കൂടാതെ, തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോടും പറഞ്ഞിരുന്നു, സുരക്ഷയുടെ ആവശ്യവും അറിയിച്ചിരുന്നു. ഗെഹ്ലോട്ട് സർക്കാരിന്‍റെയും രാജസ്ഥാൻ പോലീസിന്‍റെയും അനാസ്ഥയാണ് സുഖ്ദേവ് സിംഗ് ഗോഗമേദിയുടെ കൊലപാതകത്തില്‍ കലാശിച്ചത്.
ആരാണ് രോഹിത് ഗോദര?
രോഹിത് ഗോദരയാണ് സുഖ്ദേവ് സിംഗ് ഗോഗമേദിയുടെ കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത്. ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ പ്രധാന ക്രിമിനലാണ് രോഹിത് ഗോദാര. കൊലപാതകം നടന്ന് ഏകദേശം ഒരു മണിക്കൂറിന് ശേഷം, ലോറൻസ് ബിഷ്‌ണോയ് എന്ന ഗുണ്ടാസംഘത്തിലെ അംഗമായ രോഹിത് ഗോദര കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രോഹിത് കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. രോഹിത് ഗോദാര ഏറെ നാളായി ഒളിവിലാണ്. ഇയാളുടെ തലയ്ക്ക് ഒരു ലക്ഷം രൂപ പാരിതോഷികവുമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.