Panipat Rape Case: 6 വയസുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ  40കാരന്‍  പോലീസ് കസ്റ്റഡിയില്‍. ഹരിയാനയിലെ പാനിപ്പത്തിലാണ് സംഭവം. അഴുക്കു ചാലിന് സമീപം 6 വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്‍റെ ചുരുള്‍ അഴിയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അഴുക്കുചാലിനു സമീപം ആളൊഴിഞ്ഞ സ്ഥലത്ത് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി ഒരു ദിവസത്തിനകം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് 40 കാരനായ കുടിയേറ്റ തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി  ഈശ്വർ സിംഗ് ഉത്തരാഖണ്ഡിലെ ചമോലി സ്വദേശിയാണെന്നും 15 വർഷമായി പാനിപ്പത്തിൽ വിവിധ  ഭക്ഷണ ശാലകളില്‍ ജോലി ചെയ്തിരുന്നതായും പോലീസ് പറഞ്ഞു. 


Also Read:  Thrissur Gang Rape| തൃശ്ശൂർ കൂട്ട ബലാത്സംഗത്തിൽ അതിജീവിതയുടെ മാതാപിതാക്കളും പ്രതിയായേക്കും


തന്‍റെ 4 വയസുകരനായ സഹോദരനൊപ്പം പാനിപ്പത്തിലെ വീടിനടുത്തുള്ള പാർക്കിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് പ്രതി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ആഗസ്ത് 15 നാണ് സംഭവം നടക്കുന്നത്.  


പാനിപ്പത്തിലെ സെക്ടർ 29ലെ ഒരു പാർക്കിൽ കളിച്ചു കൊണ്ടിരിക്കുമ്പോൾ ബിസ്‌ക്കറ്റ്  വാങ്ങിത്തരാമെന്ന വ്യാജേന പ്രതി പെൺകുട്ടിയെ വശീകരിച്ച് സെക്ടർ 25ലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നു. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തശേഷം കഴുത്തു ഞെരിച്ച് കൊന്ന പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. 


പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് സമീപത്തെ ഫാക്ടറികളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ്‌ പ്രതിയെ തിരിച്ചറിഞ്ഞത്. ദൃശ്യങ്ങളില്‍ പ്രതി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് ദൃശ്യമായിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ തിരിച്ചറിഞ്ഞത്.


പെൺകുട്ടിയുടെ മൃതദേഹം പാനിപ്പത്തിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ലൈംഗികാതിക്രമത്തിന് ശേഷം കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.


തിങ്കളാഴ്ച വൈകീട്ട് പാനിപ്പത്ത് സെക്ടർ 25ലെ ജിംഖാന ക്ലബ്ബിന് സമീപത്തുനിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഐപിസിയിലെയും പോക്‌സോ നിയമത്തിലെയും പ്രധാനമായ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച പാനിപ്പത്ത് കോടതി ഇയാളെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.