കൊല്ലം: കടയ്ക്കലില്‍ പീഡനക്കേസ് പ്രതി 15 വര്‍ഷത്തിന് ശേഷം പോലീസ് പിടിയിൽ. വയല സ്വദേശി സന്തോഷാണ് അറസ്റ്റിലായത്. കൊലപാതക ശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ സതീഷ്. കോട്ടുക്കല്‍ സ്വദേശിയായ യുവതിയെ 2008 ലാണ് ഇയാൾ  പീഡിപ്പിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Museum Attack Case : മ്യൂസിയത്ത് യുവതിക്ക് നേരെ അതിക്രമം; വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു


സംഭവത്തിന് പിന്നാലെ സതീഷ്‌ അറസ്റ്റിലായെങ്കിലും ജാമ്യം കിട്ടുകയായിരുന്നു.  ശേഷം പുറത്തിറങ്ങിയ ഇയാള്‍ മുങ്ങുകയായിരുന്നു. ഒളിവിൽ ജീവിക്കുന്നതിനിടെ ഇയാൾ കുടുംബാംഗങ്ങളുമായിട്ടു പോലും ബന്ധം പുലര്‍ത്തിയിരുന്നില്ല.  വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതിയായ സന്തോഷ് തിരുവനന്തപുരം ജില്ലയിലെ പിരപ്പന്‍കോട് ഉണ്ടെന്ന വിവരം കടക്കല്‍ പോലീസിന് ലഭിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ  പിരപ്പന്‍കോടെത്തിയ പോലീസ് ഇയാളെ കയ്യോടെ പൊക്കുകയായിരുന്നു.


Also Read: Bollywood: വിവാഹത്തിന് ശേഷവും അവിഹിത ബന്ധം പുലർത്തിയ ബോളിവുഡ് താരങ്ങളാണ് ഇവർ!


Koodathayi Case: ഫൊറൻസിക് ഫലത്തിൽ സയനൈഡ് ഇല്ല,കേസിനെ ബാധിക്കില്ലെന്ന് കെജി സൈമൺ,കൂടത്തായി കേസിൽ ട്വിസ്റ്റ്


കൂടത്തായി കേസിൽ വമ്പൻ ട്വിസ്റ്റ്. നാല് പേരുടെ ഫൊറൻസിക് പരിശോധന ഫലങ്ങളിൽ സയനൈഡിൻറെ അംശം കണ്ടെത്താനായില്ല. അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടിയില്‍ മാത്യു, ആല്‍ഫൈന്‍ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് പരിശോധിച്ചത്. ഇവരുടെ ശരീരത്തിൽ നിന്നും മറ്റ് വിഷാംശങ്ങളും കണ്ടെത്താനായിട്ടില്ല. ദേശിയ ഫൊറൻസിക് ലാബാണ് പരിശോധന നടത്തിയത്.


Also Read: ക്ലാസ് മുറിയിൽ കുട്ടികൾ ഒപ്പിച്ച തമാശ കണ്ടാൽ ഞെട്ടും..! വീഡിയോ വൈറൽ 


2002-ൽ കേസിലെ പ്രതിയായ ജോളി അന്നമ്മ തോമസിനെ ആട്ടിൻ സൂപ്പിൽ വിഷം കലർത്തിയും മറ്റ് മൂന്ന് പേരെയും സയനൈഡ് നൽകിയും കൊലപ്പെടുത്തിയെന്നുമാണ് കേസ്. ജോളിയുടെ കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയിരുന്നു.  സ്വത്തുക്കൾ തട്ടിയെടുക്കാനായി 2002 മുതൽ 2016 വരെയുള്ള കാലയളവിൽ ജോളി ജോസഫ് നടത്തിയ ആസൂത്രിത കൊലപാതക പരമ്പരയാണ് കൂടത്തായി കൊലക്കേസ്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ