Rape case: മലപ്പുറത്ത് യാത്രക്കാരിയെ പീഡിപ്പിച്ച ഓട്ടോഡ്രൈവർ അറസ്റ്റിൽ
Rape case: ഓട്ടോയിൽ കയറിയ യുവതിയെ വഴി തിരിച്ച് വിട്ട് മാമാങ്കര ഇരുൾ കുന്ന് എന്ന സ്ഥലത്തെ കാട്ടിൽ കൊണ്ട് പോയി പീഡിപ്പിച്ചുവെന്നാണ് പരാതി.
മലപ്പുറം: വഴിക്കടവിൽ യാത്രക്കാരിയെ പീഡിപ്പിച്ച ഓട്ടോഡ്രൈവർ അറസ്റ്റിൽ. മരുത അയ്യപ്പൻ പൊട്ടിയിലെ ഓട്ടോ ഡ്രൈവർ തോരപ്പ ജലീഷ് എന്ന ബാബു ആണ് അറസ്റ്റിലായത്. ഓട്ടോയിൽ കയറിയ യുവതിയെ വഴി തിരിച്ച് വിട്ട് മാമാങ്കര ഇരുൾ കുന്ന് എന്ന സ്ഥലത്തെ കാട്ടിൽ കൊണ്ട് പോയി പീഡിപ്പിച്ചുവെന്നാണ് പരാതി.
വ്യാഴാഴ്ച വൈകിട്ട് 7.30 ഓടെയാണ് സംഭവം. ജോലി കഴിഞ്ഞ് വഴിക്കടവിൽ നിന്ന് വീട്ടിലേക്ക് പോകാനാണ് യുവതി ഓട്ടോ വിളിച്ചത്. എന്നാൽ വീട്ടിലേക്ക് പോകുന്നതിന് പകരം ഓട്ടോ, ഡ്രൈവർ വഴി തിരിച്ച് വിട്ട് മാമാങ്കര ഇരുൾ കുന്ന് എന്ന സ്ഥലത്തെ ആളൊഴിഞ്ഞ കാട്ടിൽ എത്തിച്ചു യുവതിയെ പീഡിപ്പിക്കുകയായിരുന്നു.
ALSO READ: തിരുവനന്തപുരത്ത് വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം
തുടർന്ന് വെള്ളിയാഴ്ചയാണ് യുവതി പോലീസിൽ പരാതി നൽകിയത്. വഴിക്കടവ് സിഐ മനോജ് പറയറ്റയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം വഴിക്കടവ് സിഐയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ചത്. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
മധ്യവയസ്കയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍
കൊല്ലം: ഏരൂരിൽ മധ്യവയസ്കയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍.വിളക്കുപാറ ദര്‍ഭപ്പണ ശരണ്യലയത്തില്‍ മോഹനന്‍ (60) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ ഫെബ്രുവരി 26-ന് വൈകിട്ടാണ് സംഭവം. വീട്ടിനുള്ളില്‍ ഇവരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ മരണം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ബലാൽസംഗത്തിനിടെ കഴുത്തു ഞെരിച്ചുള്ള കൊലപാതകമെന്നായിരുന്നു കണ്ടെത്തല്‍. കഴുത്തിനു ചുറ്റുമുള്ള എല്ലുകൾക്ക് ക്ഷതം സംഭവിച്ചിട്ടുള്ളതായും, നെഞ്ചിലും, വയറ്റിലും, ചുണ്ടിലും മുറിവേറ്റ പാടുകളുള്ളതയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.
ALSO READ: Crime | തമിഴ്നാട് സ്വദേശിനിയെ ജോലി വാഗ്ദാനം ചെയ്ത് കൂട്ട ബലാത്സംഗം നടത്തി, മൂന്ന് പേർ അറസ്റ്റിൽ
പുനലൂര്‍ ഡിവൈഎസ്പി ബി വിനോദിന്‍റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശവാസികളായ നൂറോളം പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതില്‍ ചിലരെ കസ്റ്റഡിയില്‍ എടുത്തും ചോദ്യം ചെയ്തു. അഞ്ചോളം പേരെ ഡിഎന്‍എ പരിശോധനക്കും വിധേയമാക്കി. ഇപ്പോള്‍ പിടിയിലായ മോഹനനെയും മൂന്നുതവണ ചോദ്യം ചെയ്തിരുന്നു.
എന്നാല്‍ പോലീസിന്‍റെ നിരന്തരമുള്ള നിരീക്ഷണവും മദ്യപിച്ച ശേഷമുള്ള മോഹനന്‍റെ സംസാരവുമാണ് മോഹനനാണ് കൊലപാതകം നടത്തിയതെന്ന് മനസ്സിലാക്കാൻ പോലീസിന് സഹായകമായത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്ത് വീണ്ടും ചോദ്യം ചെയ്തതോടെ മോഹനന്‍ കുറ്റം സമ്മതിക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കൊലപാതകം നടന്ന വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...