കണ്ണൂർ: തമിഴ്നാട് സ്വദേശിയായ യുവതിയെ ജോലി വാഗ്ദാനം ചെയ്ത് കൂട്ട ബലാത്സംഗം നടത്തിയ സംഭവത്തില്‍ മൂന്ന് പേർ അറസ്റ്റിൽ. കാഞ്ഞഞ്ഞാട് സ്വദേശി വിജേഷ്, തമിഴ്നാട് സ്വദേശി മലർ, നീലേശ്വരം സ്വദേശി മുസ്തഫ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.. സേലത്ത് വെച്ചാണ് പ്രതികളെ അന്വേഷണസംഘം പിടികൂടിയത്..
ആഗസ്റ്റ് 27 ന് രാത്രിയാണ് സംഭവം.ജോലി വാഗ്ദാനം ചെയ്ത് ലഹരി നല്കി ബലാല്‍സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. സംഭവത്തിന് ശേഷം സ്ഥലത്ത് നിന്നും മുങ്ങിയ പ്രതികളെ വളരെ വിദഗ്ധമായാണ് പോലീസ് വലയിലാക്കിയത്. ഒടുവിൽ സേലത്തു വെച്ച് പ്രതികളെ പിടികൂടുകയായിരുന്നു.
ALSO READ: Video: അമ്മയ്ക്കൊപ്പം പ്ലാറ്റ്ഫോമിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; സിസിടിവി ദൃശ്യങ്ങൾ
പ്രതികളിൽ ഒരാളായ മലരിന്റെ ചാലയിലെ വീട്ടിലാണ് ജോലി അന്വേഷിച്ച് എത്തിയ യുവതി താമസിച്ചിരുന്നത്. മറ്റൊരു വീട്ടിൽ താമസിക്കാമെന്നും അവിടെ നിന്നു ജോലി അന്വേഷിക്കുന്നതാണ് എളുപ്പമെന്നും പറഞ്ഞ് യുവതിയെ കാഞ്ഞിരയിലെ വീട്ടിൽ എത്തിക്കുകയായിരുന്നു. അവിടെ വെച്ച് വിജേഷും, മുസ്തഫയും ചേർന്ന് ലഹരി അടങ്ങിയ ജ്യൂസ് നൽകി മയക്കിയ ശേഷം യുവതിയെ പീഡിപ്പിക്കുകയായിരുന്നു. നഗരത്തിലും പരിസരത്തുമായി ആക്രി സാധനങ്ങൾ ശേഖരിക്കുന്നവരാണ് മൂവരും.. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...