തിരുവനന്തപുരം : കിളിമാനൂർ സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ആലപ്പുഴ നീലംപേരൂർ മണപ്പെട്ടി വീട്ടിൽ ഷിജു കൃഷ്ണൻ (45) നെ ആണ് കിളിമാനൂർ പോലീസ് പിടികൂടിയത്. പെൺകുട്ടിയുടെ അമ്മയുമായി സൗഹൃദത്തിൽ ആയിരുന്ന പ്രതി ആ ബന്ധം മുതലെടുത്ത് പീഡിപ്പിച്ചത്. പെൺകുട്ടിയെ വീട്ടിലെത്തിക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് കൂട്ടിക്കൊണ്ടുവന്ന് തിരൂരിൽ എത്തി അവിടെവച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

പീഡനവിവരം മറ്റവരോടും പറയരുതെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തിയ പ്രതി കുട്ടിയെ തിരികെ വീട്ടിലെത്തിച്ചു. തുടർന്ന് കുട്ടി വിവരം പോലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചതറിഞ്ഞ് ഒളിവിൽ പോയ പ്രതിയെ റൂറൽ ജില്ലാ പോലീസ് മേധാവി ഡി. ശിൽപയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈ.എസ്.പി ജയകുമാറിന്റെ നേതൃത്വത്തിൽ കിളിമാനൂർ സി. ഐ ബി . ജയൻ , എസ്. ഐ വിജിത്ത് കെ നായർ , രാജി കൃഷ്ണ എന്നിവർ അടങ്ങിയ സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.