Rape victim gave birth: മലപ്പുറത്ത് പീഡനത്തിന് ഇരയായ പെൺകുട്ടി പ്രസവിച്ചു, പ്രസവരീതി മനസിലാക്കിയത് യൂട്യൂബിലൂടെ
ഗര്‍ഭിണിയായ വിവരം വീട്ടുകാരില്‍നിന്ന് മറച്ചുവെച്ച് 17-കാരി ആരുടെയും സഹായമില്ലാതെ കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു.
മലപ്പുറം: കോട്ടക്കലിൽ പീഡനത്തിനിരയായ പതിനേഴുകാരി (Rape Victim) ആരുമറിയാതെ വീട്ടിൽ പ്രസവിച്ചു. യൂട്യൂബ് വീഡിയോ (YouTube) നോക്കിയാണ് വീട്ടിലെ മുറിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയായ (PlusTwo Student) പെണ്‍കുട്ടി പ്രസവിച്ചത്. പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ അയൽവാസിയായ 21കാരനെ പോലീസ് (Police) അറസ്റ്റ് ചെയ്തു.
ഗര്‍ഭിണിയായ വിവരം വീട്ടുകാരില്‍നിന്ന് മറച്ചുവെച്ച് 17-കാരി ആരുടെയും സഹായമില്ലാതെ കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു. ഈ മാസം 20നാണ് വീട്ടുകാരറിയാതെ പെൺകുട്ടി മുറിയിൽ പ്രസവിച്ചത്. മൂന്നുദിവസത്തിന് ശേഷമാണ് പെൺകുട്ടിയെയും കുഞ്ഞിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പെൺകുട്ടിയുടെയും കുഞ്ഞിൻറെയും ആരോഗ്യനില തൃപ്തികരമാണ്.
Also Read: Kondotty Rape Attempt: പ്രതി ജൂഡോ ചാമ്പ്യൻ, പെൺകുട്ടിയുടെ കഴുത്ത് ഞെരിച്ചുവെന്നും എസ്പി
പെണ്‍കുട്ടിയുടെ പിതാവ് സെക്യൂരിറ്റി ജീവനക്കാരനാണ്. മാതാവിന് കാഴ്ചാവൈകല്യമുണ്ട്.
Also Read: Kondotty Rape Attempt| കൊണ്ടോട്ടി പീഢന ശ്രമത്തിൽ ഒരാൾ കസ്റ്റഡിയിൽ, പ്രതി 15 കാരനെന്ന് സൂചന
യൂട്യൂബ് (Youtube) നോക്കിയാണ് പ്രസവരീതികള്‍ മനസിലാക്കിയതെന്നും ഇതനുസരിച്ചാണ് പൊക്കിള്‍കൊടി മുറിച്ചുമാറ്റുന്നതുള്‍പ്പെടെ ചെയ്തതെന്നും പെണ്‍കുട്ടി പോലീസിനോട് (Police) പറഞ്ഞിട്ടുണ്ട്. പ്രണയം നടിച്ച് വിവാഹവാഗ്ദാനം നല്‍കിയാണ് പ്രതി പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. പോക്‌സോ (Pocso) വകുപ്പുകളടക്കം ചുമത്തിയാണ് ഇയാൾക്കെതിരേ കേസെടുത്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...