Kodi Suni| കൊടി സുനിയെ കൊല്ലാൻ 10 ലക്ഷം രൂപക്ക് ജയിലിൽ ക്വട്ടേഷൻ കൊടുത്തത് ആര്? അന്വേഷണം തുടങ്ങി
10 ലക്ഷം രൂപക്ക് വിയ്യൂർ സെൻട്രൽ ജയിലിൽ തടവിന് ശിക്ഷിക്കപ്പെട്ട പ്രതികൾക്കാണ് ക്വട്ടേഷൻ കൊടുത്തത്
കണ്ണൂർ: ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ മൂന്നാം പ്രതി കൊടി സുനിയെ ജയിലിൽ കൊലപ്പെടുത്താനായി ക്വട്ടേഷൻ കൊടുത്തത് ആരാണെന്ന് അന്വേഷണം ആരംഭിച്ചു. ഉത്തരമേഖലാ ജയിൽ ഐ.ജിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
10 ലക്ഷം രൂപക്ക് വിയ്യൂർ സെൻട്രൽ ജയിലിൽ തടവിന് ശിക്ഷിക്കപ്പെട്ട പ്രതികൾക്കാണ് ക്വട്ടേഷൻ കൊടുത്തത്. ഫ്ലാറ്റ് കൊലക്കേസിലെ പ്രതി റഷീദ്, തീവ്രവാദക്കേസ് പ്രതി അനുപ് എന്നിവർക്കാണ് ക്വട്ടേഷൻ നൽകിയത്.
സ്വർണ്ണക്കടത്തുകാരാണ് ഇതിന് പിന്നിലെന്നാണ് സൂചന. വിഷയത്തിൽ ജയിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊടുവള്ളി സംഘമടക്കം സുനിയോട് വിരോധമുള്ള നിരവധി സംഘങ്ങൾ നിലവിലുണ്ട്. മറ്റൊരു കേസിൽ ജയിലിൽ കഴിയുന്ന വാടാനപ്പള്ളി സ്വദേശി ബിൻഷാദിനോട് റഷീദ് സുനിയെ തല്ലക്കടിച്ച് കൊല്ലാൻ ആവശ്യപ്പെതായും മൊഴിയുണ്ട്.
കൊടി സുനിയുടെ സഹ തടവുകാരനാണ് ക്വട്ടേഷൻ വിവരം ജയിലിൽ അറിയിക്കുന്നത്. ഇതോടെ ജയിലിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജയിലിലെ സിസി ടീവികൾ പലതും പ്രവർത്തിക്കുന്നില്ല, മൊബൈൽ ജാമറുകൾ നേരത്തെ തന്നെ പ്രവർത്തന രഹിതമായിരുന്നു.
ALSO READ: Cannabis seized: മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട; നാല് പേർ കസ്റ്റഡിയിൽ
ടി.പി ചന്ദ്ര ശേഖരൻ വധക്കേസിലെ മൂന്നാം പ്രതിയാണ് കണ്ണൂർ നിടുമ്പ്രം ചൊക്ലി ഷാരോൺ വില്ല മീത്തലെചാലിൽ വീട്ടിൽ എൻ.കെ. സുനിൽകുമാർ എന്ന കൊടി സുനി (31). സുനിക്കൊപ്പം കിർമ്മാണി മനോജ്, എം.സി അനൂപ്, രജിഷ് തുണ്ടക്കണ്ടി എന്നിവരടക്കം ഏഴ് പേരാണ് കേസിലെ പ്രതികൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...