കിലോ കണക്കിന് അരിയും ഗോതമ്പും കരിഞ്ചന്തയിൽ: കരാറുകാരനെ തേടി പോലീസ്
51 ചാക്ക് അരിയും, 12 ചാക്ക് ഗോതമ്പുമാണ് പിടികൂടിയത്
തിരുവനന്തപുരം : കരിഞ്ചന്തയിൽ പൂഴ്ത്തിവെച്ച അരിയും ഗോതമ്പും പിടികൂടി. തിരുവനന്തപുരം റൂറൽ എസ്.പിക്ക് കിട്ടിയ രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സാധനങ്ങൾ പിടിച്ചെടുത്തത്.
51 ചാക്ക് അരിയും, 12 ചാക്ക് ഗോതമ്പുമാണ് പിടികൂടിയത്. കഠിനംകുളം പോലീസിൻറെ നേതൃത്വത്തിൽ പ്രദേശത്ത് റെയ്ഡ് നടത്തിയിരുന്നു. അരി മറിച്ച് വിറ്റ് കരാറുകാരനെ പറ്റി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ALSO READ : Lock down kerala: സംസ്ഥാനത്ത് ലോക്ക് ഡൗൺ ജൂൺ ഒൻപത് വരെ നീട്ടിയേക്കും
അരി മറിച്ചുവിറ്റ കരാർ വിതരണക്കാരന് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. പിടിച്ചെടുത്ത സാധനങ്ങൾ സിവിൽ സപ്ലൈസിന് കൈമാറി.
പുതിയ ചാക്കുകളിൽ നിറച്ച അരിയും സാധനങ്ങളുമായിരുന്നത്. ഇതാണ് കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമിക്കുന്നത്. സംഭത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ് പോലീസ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...