Pocso Thrissur: പ്രണയം നടിച്ചെത്തി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഏഴ് പേർ അറസ്റ്റിൽ
20-ൽ അധികം പ്രതികൾ കേസിൽ ഉൾപ്പെട്ടിട്ടുള്ളതായാണ് വിവരം.
തൃശൂര്‍: പ്രണയം നടിച്ചെത്തി ആളൂരില്‍(Aloor) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഏഴ് പേര്‍ അറസ്റ്റില്‍. ആളൂർ സ്വദേശികളെ കൂടാതെ എറണാകുളം, മലപ്പുറം ജില്ലകളിലെ നിരവധി പേരാണ് കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം. 20-ൽ അധികം പ്രതികൾ കേസിൽ ഉൾപ്പെട്ടിട്ടുള്ളതായാണ് വിവരം.
വി.ആര്‍.പുരം സ്വദേശികളായ മോനപ്പിള്ളി വീട്ടില്‍ അരുണ്‍ (28), കുളങ്ങര വീട്ടില്‍ വിഷ്ണു (20), ഐനിക്കാടന്‍ വീട്ടില്‍ അനീഷ് (30), വെള്ളാഞ്ചിറ പാറപറമ്പില്‍ മിഥുന്‍ (30), ആളൂര്‍ സ്വദേശികളായ അരിക്കാട്ട് വീട്ടില്‍ ഡെല്‍വിന്‍ (26), നെടിയകാലായി ജോബന്‍ (38), മനക്കുളങ്ങര പറമ്പില്‍ നസീര്‍ (52) എന്നിവരെയാണ് നിലവിൽ പോലീസ് അറസ്റ്റ് ചെയ്തത്. തൃശ്ശൂർ റൂറൽ എസ്.പി(Rural SP) ജി.പൂങ്കുഴലിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ആളൂർ ഇൻസ്പെക്ടറും കേസിന്റെ പ്രധാന അന്വേഷണ ചുമതലയിലുണ്ട്.
പോക്‌സോ നിയമപ്രകാരമാണ് എല്ലാ പ്രതികള്‍ക്കുമെതിരെ കേസെടുത്തത്. കേസിൽ കൂടുതൽ അന്വേഷണം പോലീസ് നടത്തി വരികയാണ്. ഒന്നാം പ്രതിയായ അരുണ്‍ ചാലക്കുടി(Chalakkudy) സ്റ്റേഷനില്‍ രണ്ടു അടിപിടി കേസിലും കൊടകര സ്റ്റേഷനില്‍ ഒരു കഞ്ചാവ് കേസിലും പ്രതിയാണ്.
ALSO READ: Attukal Pongala: അറിയാം ഗിന്നസ് ബുക്കിലെത്തിയ ആറ്റുകാലമ്മയുടെ പ്രസിദ്ധമായ പൊങ്കാലയെ പറ്റി
കേസില്‍ ഉള്‍പ്പെട്ട കൂടുതല്‍ പ്രതികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പൊലീസിനു(Kerala Police) ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സംഘം ചേർന്ന് പലതവണയായാണ് പീഡനം നടത്തിയതെന്നും പൊലീസ് പറഞ്ഞു. കുട്ടിക്ക് നടത്തിയ കൗൺസിലിങ്ങിൽ പെൺകുട്ടി ഇത് സമ്മതിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...