ചെന്നൈ: തമിഴ്നാട് മധുരയിൽ വിദ്യാർഥികളുമായി ​ഗ്രൂപ്പ് സെക്സ് നടത്തിയ അധ്യാപികയ്ക്കെതിരെ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രൂപ്പ് സെക്സ് നടത്തിയത്. സംഭവത്തിൽ സൈബർ സെൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. വിദ്യാർഥികളെ ഉപയോ​ഗിച്ച് അധ്യാപികയും അവരുടെ കാമുകനും വീഡിയോയും ചിത്രീകരിച്ചിരുന്നു. എന്നാൽ ഇത് വിദ്യാർഥികൾ അറിഞ്ഞിരുന്നില്ല. ഈ ദൃശ്യങ്ങൾ പോൺ സൈറ്റുകൾക്ക് വിൽക്കാനുള്ളതാണോ എന്നും അന്വേഷിക്കുന്നുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അധ്യാപികയുടെ കാമുകൻ ചിത്രീകരിച്ച വീഡിയോ സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെയാണ് സംഭവം പുറത്തിറിയുന്നത്. ഞായറാഴ്ച ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പോക്സോ നിയമ പ്രകാരമാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. ഇവർ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്കാണ് വിദ്യാർഥികളെ വിളിച്ച് വരുത്തിയത്. മധുരയിലെ സർക്കാർ സ്കൂളിൽ അധ്യാപികയായ സ്ത്രീ 2010ൽ വിവാഹമോചനത്തിന് ശേഷം കാമുകനൊപ്പമാണ് താമസിക്കുന്നത്. 


സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ വീഡിയോ പങ്കുവച്ച എല്ലാവരെയും കണ്ടെത്താൻ ഡിജിപിയുടെ കർശന നിർദേശമുണ്ടെന്ന് മധുര സൈബർ സെല്ലിലെ അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. വീഡിയോ പ്രചരിപ്പിച്ചവരെ കസ്റ്റഡിയിൽ എടുക്കുമെന്നും ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത അധ്യാപികയെയും കാമുകനെയും ചോദ്യം ചെയ്ത് വരികയാണ്. സുഹൃത്തുക്കൾക്ക് വീഡിയോ ഷെയർ ചെയ്തുവെന്ന് ഇരുവരും പോലീസിന് മൊഴി നൽകിയിട്ടുണ്ട്. രാജ്യാന്തര പോണ്‍ വെബ്‌സൈറ്റുകളില്‍ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ടോ എന്നും സൈബർ സെൽ അന്വേഷിക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.