പത്തനംതിട്ട: കൊവിഡ് (Covid) ചികിത്സാ കേന്ദ്രത്തിൽ പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ ആശുപത്രി ജീവനക്കാരനായ പ്രതിയെ അറസ്റ്റ് ചെയ്തു. ആശുപത്രി ജീവനക്കാരനായ ചെന്നീർക്കര സ്വദേശി ബിനുവാണ് അറസ്റ്റിലായത് (Arrest) . ഈ മാസം ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം.


COMMERCIAL BREAK
SCROLL TO CONTINUE READING

എലന്തൂർ സ്വദേശിനിയായ പെൺകുട്ടിക്ക് നേരെയാണ് അതിക്രമം നടന്നത്. ഓഗസ്റ്റ് 27നാണ് കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് പെൺകുട്ടിയെ സിഎഫ്എൽടിസിയിൽ പ്രവേശിപ്പിച്ചത്. പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലും കൗൺസിലിം​ഗിലുമാണ് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്.


ALSO READ: Nipah Death Calicut: നിപ രോഗം സ്ഥിരീകരിച്ച വാർഡ് അടച്ചു; പ്രദേശവാസികളായ 17 പേർ നിരീക്ഷണത്തിൽ


രണ്ടാം തിയതി പെൺകുട്ടി വീട്ടിലേക്ക് പുറപ്പെട്ടെങ്കിലും വീട്ടിൽ എത്തിയിരുന്നില്ല. വീട്ടുകാർ കൊവിഡ് നിരീക്ഷണത്തിൽ ആയിരുന്നതിനാൽ പുറത്ത് ഇറങ്ങാനും സാധിച്ചില്ല. പെൺകുട്ടി പ്രതിയുടെ സഹായത്തോടെ പെൺകുട്ടിയുടെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. തുടർന്നാണ് വീട്ടുകാർ പൊലീസിൽ പരാതി (Complaint) നൽകിയത്.


പൊലീസ് കൗൺസിലിങ്ങിന് വിധേയയായിക്കയതോടെയാണ് പെൺകുട്ടി ലൈം​ഗികാതിക്രമം നടന്ന വിവരം വെളിപ്പെടുത്തിയത്. പത്തനംതിട്ടയിൽ കൊവിഡ് രോ​ഗിയെ ആംബുലൻസ് (Ambulance) ഡ്രൈവർ പീഡിപ്പിച്ചതും കേരളത്തിന് നാണക്കേടായ സംഭവമായിരുന്നു. ഒരു വർഷം മുമ്പായിരുന്നു ആംബുലൻസ് ഡ്രൈവർ കൊവിഡ് രോ​ഗിയായ പെൺകുട്ടിയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.