ചികിത്സയ്ക്കെത്തിയ പെൺകുട്ടിക്ക് ലൈംഗീകാതിക്രമം; ഡോക്ടർക്ക് ഒരു വർഷം തടവും ഇരുപതിനായിരം രൂപ പിഴയും
കല്‍പ്പറ്റയിലെ സ്വകാര്യ ക്ലിനിക്കില്‍ വച്ച് ജോസ്റ്റിന്‍ ഫ്രാന്‍സിസ് പതിനെട്ടുകാരിയായ പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു
വയനാട്: ചികിത്സയ്ക്കെത്തിയ പെൺകുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ ഡോക്ടർക്ക് ഒരു വർഷം തടവും ഇരുപതിനായിരം രൂപ പിഴയും. വയനാട് കൽപ്പറ്റ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ധനായിരുന്ന മൂവാറ്റുപുഴ കല്ലൂര്‍ക്കാട് സ്വദേശി ഡോ. ജോസ്റ്റിന്‍ ഫ്രാന്‍സിസിനെയാണ് കോടതി ശിക്ഷിച്ചത്. കല്‍പ്പറ്റ സ്വദേശിയായ പെൺകുട്ടിയുടെ പരാതിയിലാണ് നടപടി.
2020 ഒക്ടോബര്‍ 23നായിരുന്നു കേസിനാസ്പദമായ സംഭവം. കല്‍പ്പറ്റയിലെ സ്വകാര്യ ക്ലിനിക്കില്‍ വച്ച് ജോസ്റ്റിന്‍ ഫ്രാന്‍സിസ് പതിനെട്ടുകാരിയായ പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഈ സമയത്ത് വയനാട് ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും വിമുക്തി പദ്ധതിയുടെയും നോഡല്‍ ഓഫീസറായിരുന്നു പ്രതി.
കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ പെൺകുട്ടിയോടും കുടുംബത്തോടും കൽപ്പറ്റ പുതിയ ബസ്റ്റാൻഡ് പരിസരത്തെ ക്ലിനിക്കിലേക്കെത്താൻ ആവശ്യപ്പെടുകയും അവിടെ വെച്ച് ഉപദ്രവിക്കുകയും ചെയ്തു എന്നാണ് പരാതി.സംഭവത്തിൽ ഡോക്ടർ ജോസ്റ്റിന്‍ ഫ്രാന്‍സിസ് കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയ കല്‍പറ്റ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രതിക്ക് ഒരു വർഷം തടവും ഇരുപതിനായിരം രൂപ പിഴയും വിധിച്ചു. പിഴ സംഖ്യയില്‍ നിന്ന് പതിനയ്യായിരം രൂപ പെണ്‍കുട്ടിക്കു നല്‍കാനും കോടതി ഉത്തരവിട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.