Shraddha Murder Case: മുംബൈയിലാരംഭിച്ച പ്രണയം, ഡല്‍ഹിയില്‍ ദാരുണ കൊലപാതകത്തില്‍ അവസാനിച്ചു... ലീവ് ഇൻ പാർട്ണറായിരുന്ന ശ്രദ്ധ എന്ന യുവതിയെ അതി ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ അഫ്താബ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

5 മാസം മുമ്പ്, അതായത് 2022 മെയ് മാസത്തിൽ നടന്ന കൊലപാതകമാണ് ഡല്‍ഹി പോലീസ് തെളിയിച്ചിരിയ്ക്കുന്നത്. 


വിവാഹം കഴിയ്ക്കാനെന്ന വ്യാജേനയാണ്  അഫ്താബ് അമിൻ പൂനവല്ല എന്ന യുവാവ് സഹ പ്രവര്‍ത്തകയായ ശ്രദ്ധ വാക്കറിനെ മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് കൊണ്ടുവന്നത്. ഇരുവരും  ഡല്‍ഹിയില്‍ മെഹ്‌റൗളി എന്ന സ്ഥലത്ത്  ലീവ് ഇൻ  റിലേഷനില്‍ താമസിച്ചു വരികയായിരുന്നു.  ശ്രദ്ധ വിവാഹത്തിന് നിര്‍ബന്ധിച്ചതാണ്‌ കൊലപാതകത്തില്‍ കലാശിച്ചത്  എന്നാണ് പോലീസ് പറയുന്നത്. 


Also Read:  മോഷ്‌ടിച്ച ബൈക്ക് നന്നാക്കാനെത്തിച്ചത് ഉടമയുടെ വര്‍ക്‌ഷോപ്പില്‍;കള‌ളന് പറ്റിയ പറ്റ്


കൊലപാതകത്തിന് ശേഷം അഫ്താബ് ശ്രദ്ധയുടെ മൃതദേഹം 35 കഷ്ണങ്ങളാക്കി. പുതിയ ഫ്രിഡ്ജ് വാങ്ങി മണം വരാതിരിക്കാൻ മൃതദേഹത്തിന്‍റെ  കഷ്ണങ്ങള്‍ അതിൽ സൂക്ഷിച്ചു. പിന്നീട് ദിവസവും അതിരാവിലെ മൃതദേഹത്തിന്‍റെ കഷണങ്ങള്‍  പോളിത്തീനിലാക്കി  മെഹ്‌റൗളിക്ക് സമീപമുള്ള കാടുപിടിച്ച സ്ഥലത്ത്  പല ദിശകളിലേക്കും വലിച്ചെറിയുകയാണ് ഇയാള്‍ ചെയ്തത്. രാത്രി മുഴുവൻ കാട്ടിൽ അലയുന്ന മൃഗങ്ങൾ ആ കഷണങ്ങൾ ഭക്ഷിച്ചതോടെ ശ്രദ്ധയുടെ കൊലപാതകവും നാളിതുവരെ  ആരും അറിയാതിരിക്കുകയും ചെയ്തു. 


Also Read:  അടിച്ച് മാറ്റിയത് കോടികൾ; നിക്ഷേപ തട്ടിപ്പിൽ ഭർത്താവും ഭാര്യയും മക്കളുമടക്കം അറസ്റ്റിൽ


ഏറെ നാളായി ശ്രദ്ധ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്യാതിരുന്നപ്പോൾ സുഹൃത്തുക്കൾക്ക് സംശയം തോന്നി. ഇക്കാര്യം അവര്‍  ശ്രദ്ധയുടെ മാതാപിതാക്കളെ അറിയിച്ചു. ഇതോടെ ശ്രദ്ധയുടെ കുടുംബം മുംബൈ പോലീസിൽ പരാതിയുമായി എത്തി. എന്നാല്‍, മുംബൈ പോലീസ് ഇത് ഡല്‍ഹി പൊലീസിന്‍റെ കാര്യമാണ് എന്നറിയിച്ചതോടെ കുടുംബം ഡല്‍ഹിയില്‍ എത്തി,  മെഹ്‌റൗളി പോലീസ് സ്റ്റേഷനില്‍ രേഖാമൂലം പരാതി നൽകി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങള്‍ അനുസരിച്ച്  അഫ്താബിനെ കസ്റ്റഡിയിലെടുക്കുകയും കർശനമായി ചോദ്യം ചെയ്യുകയും ചെയ്തു. ഇതോടെയാണ് കൊലപാതകത്തിന്‍റെ ചുരുള്‍ അഴിഞ്ഞത്.  പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. 


മകൾ മുംബൈയിലെ ഒരു കോൾ സെന്‍ററിൽ ജോലി ചെയ്തിരുന്നതായി ശ്രദ്ധയുടെ പിതാവ് പറഞ്ഞു. അവിടെവച്ച്  അഫ്താബ് എന്നൊരാളുമായി പരിചയത്തിലായി, സൗഹൃദം പ്രണയമായി. ഇരുവരുടെയും ബന്ധം വീട്ടുകാര്‍ എതിര്‍ത്തതോടെ ശ്രദ്ധയും അഫ്താബും മുംബൈ വിട്ട് ഡൽഹിയിലെത്തി. ഇവിടെ  മെഹ്‌റൗളിയില്‍ വീടെടുത്ത് താമസം ആരംഭിച്ചു.  


റിപ്പോര്‍ട്ട് 7-8 മാസം മുമ്പാണ് അഫ്താബും ശ്രദ്ധയും മുംബൈയിൽ നിന്ന് ഡൽഹിയിലെത്തിയത്. ഇരുവരും ലിവ്-ഇൻ റിലേഷനില്‍ ജീവിക്കാൻ തുടങ്ങി. ഇതിനിടെ വിവാഹത്തിനായി ശ്രദ്ധ അഫ്താബിൽ നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നു. കഴിഞ്ഞ മെയ് 18 ന് ഈ വിഷയത്തിൽ ഇരുവരും തമ്മിൽ വഴക്കുണ്ടായി. തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. ശ്രദ്ധ മരിച്ചതോടെ അസ്വസ്ഥനായ അഫ്താബ്  മൃതദേഹം മറവു ചെയ്യാനുള്ള ശ്രമത്തിലായി. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ശ്രദ്ധയുടെ മൃതദേഹം 35 കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു. ഇതിനുശേഷം എല്ലാ ദിവസവും രാത്രി ഒരുമണിക്കും രണ്ടുമണിക്കും ഇടയിൽ മെഹ്‌റൗളിയിലെ വനത്തിൽ പോയി കഷണങ്ങൾ എറിയുക പതിവായിരുന്നു. ഇതിനായി രാത്രി വൈകി മാത്രമാണ് ഇയാള്‍ വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നത്.


ശ്രദ്ധയുടെ മരണത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പോലീസ് കണ്ടെത്തിയിരിയ്ക്കുന്നത്.  സംഭവത്തില്‍ അഫ്താബ് എന്നയാളെ അറസ്റ്റ്  ചെയ്തതായി പോലീസ് വ്യക്തമാക്കി. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.