അടിച്ച് മാറ്റിയത് കോടികൾ; നിക്ഷേപ തട്ടിപ്പിൽ ഭർത്താവും ഭാര്യയും മക്കളുമടക്കം അറസ്റ്റിൽ

സ്ഥാപനത്തിൻറെ ശാഖയിൽ 5,40, 000 രൂപ  പലപ്രാവശ്യമായി പരാതിക്കാരി നിക്ഷേപിച്ചിരുന്നു 

Written by - Zee Malayalam News Desk | Last Updated : Nov 13, 2022, 02:46 PM IST
  • പ്രതികൾ പല പേരുകളിൽ സ്ഥാപനം നടത്തി വിവിധ പേരുകളിൽ പണമിടപാടും നിക്ഷേപവും നടത്തി
  • സ്ഥാപനത്തിന്റെ ലൈസൻസ് അനിലിന്റെ പേരിൽ
  • റിസർവ് ബാങ്ക് ലൈസൻസ് ഇല്ല
അടിച്ച് മാറ്റിയത് കോടികൾ; നിക്ഷേപ തട്ടിപ്പിൽ ഭർത്താവും ഭാര്യയും മക്കളുമടക്കം അറസ്റ്റിൽ

കൊച്ചി: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ കോടിക്കണക്കിനു രൂപയുടെ നിക്ഷേപം സ്വീകരിച്ചശേഷം തട്ടിപ്പുനടത്തിയ കേസിൽ മൂന്നുപേർ കോയിപ്രം പോലീസിന്റെ പിടിയിലായി. കോയിപ്രം തൊട്ടപ്പുഴശ്ശേരി കുറിയന്നൂർ ശ്രീരാമസദനം വീട്ടിൽ ദാമോദരൻ പിള്ളയുടെ മകൻ അനിൽകുമാർ ഡി (59), ഇയാളുടെ ഭാര്യ ദീപ ഡി എസ് (52), മകൻ അനന്ദു വിഷ്ണു (28) എന്നിവരെയാണ് എറണാകുളം ഇളമല്ലിക്കരയിലെ ഫ്ലാറ്റിൽ നിന്നും ഇന്ന് പുലർച്ചെ പിടികൂടിയത്. 

മറ്റൊരു മകൻ അനന്തു കൃഷ്ണയും പ്രതിയാണ്. തൊട്ടപ്പുഴശ്ശേരി കുറിയന്നൂർ തുണ്ടിയിൽ വീട്ടിൽ അജയന്റെ ഭാര്യ ആതിര ഓമനക്കുട്ട(36)ന്റെ  പരാതിപ്രകാരമെടുത്ത കേസിലാണ് അറസ്റ്റ്. 2017 നവംബർ 15 മുതൽ ഈവർഷം ജൂൺ 29 വരെയുള്ള കാലയളവിൽ, സ്ഥാപനത്തിന്റെ കുറിയന്നൂരുള്ള ശാഖയിൽ, പലപ്രാവശ്യമായി 5,40, 000 രൂപ നിക്ഷേപിക്കുകയും കാലാവധി പൂർത്തിയായിട്ടും പണമോ പലിശയോ തിരികെ ലഭിച്ചിരില്ല എന്നുമാണ് പരാതി. 

ഒന്നാം പ്രതി സ്ഥാപനത്തിന്റെ  എം ഡിയും, രണ്ടാം പ്രതി മാനേജരും , മൂന്നാം പ്രതി ബോർഡ് മെമ്പറുമാണ്. ഈമാസം മൂന്നിനാണ് ആതിര സ്റ്റേഷനിൽ പരാതി നൽകിയത്. ഇതുപ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. നിക്ഷേപതുകകൾ സംബന്ധിച്ചും, ബാങ്ക് അക്കൗണ്ടുകളെപ്പറ്റിയും മറ്റും വിശദമായ അന്വേഷണം പോലീസ് നടത്തി. സ്ഥാപനത്തിന്റെ നിയമാവലി പരിശോധിച്ചതിൽ, ഉടമസ്ഥാവകാശം അനിലിന്റെ പേരിലും ബാക്കിയുള്ളവർ അംഗങ്ങൾ ആണെന്നും ബോധ്യപ്പെട്ടിരുന്നു.

പ്രതികൾ പല പേരുകളിൽ സ്ഥാപനം നടത്തി  വിവിധ പേരുകളിൽ പണമിടപാടും നിക്ഷേപവും നടത്തിച്ചതായും, കൂടുതൽ പലിശ വാഗ്ദാനം ചെയ്ത് കോടിക്കണക്കിനു രൂപയുടെ നിക്ഷേപം  സ്വീകരിച്ചശേഷം, കാലാവധി കഴിഞ്ഞും നിക്ഷേപകർക്ക് പണമോ പലിശയോ നൽകാതെ തട്ടിപ്പ് നടത്തിവരികയായിരുന്നു.

സ്ഥാപനത്തിന്റെ ലൈസൻസ് അനിലിന്റെ പേരിലാണെന്നും,  റിസർവ് ബാങ്ക് ലൈസൻസ് ഇല്ലായെന്നും മറ്റും വ്യക്തമായിട്ടുണ്ട്. കോയിപ്രം പോലീസ് സ്റ്റേഷനിൽ ഇപ്പോൾ തന്നെ ആകെ 32 കേസുകൾ ആണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്താനാണ് പോലീസ് നീക്കം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News