മോഷ്‌ടിച്ച ബൈക്ക് നന്നാക്കാനെത്തിച്ചത് ഉടമയുടെ വര്‍ക്‌ഷോപ്പില്‍;കള‌ളന് പറ്റിയ പറ്റ്

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് കാക്കനാട് നിന്ന് ബൈക്ക് മോഷണം പോയത്

Written by - Zee Malayalam News Desk | Last Updated : Nov 14, 2022, 08:37 AM IST
  • കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് കാക്കനാട് നിന്ന് ബൈക്ക് മോഷണം പോയത്
  • പിറ്റേന്ന് തകരാറിലായ ബൈക്ക് നന്നാക്കാന്‍ അബദ്ധത്തില്‍ അശ്വിൻ തന്നെ ഉടമയുടെ വര്‍ക്ക്‌ഷോപ്പിലെത്തി
  • ഇയാളെ പിന്നീട് തൃക്കാക്കര പൊലീസിന് കൈമാറി
മോഷ്‌ടിച്ച ബൈക്ക് നന്നാക്കാനെത്തിച്ചത് ഉടമയുടെ വര്‍ക്‌ഷോപ്പില്‍;കള‌ളന് പറ്റിയ പറ്റ്

എറണാകുളം:  മോഷ്ടിച്ച ബൈക്ക് ഉടമയുടെ വർക്ഷോപ്പിൽ തന്നെ നന്നാക്കാൻ എത്തിച്ച് അബദ്ധം പറ്റിയത് കള്ളന്. കൊച്ചിയിലാണ് സംഭവം. എറണാകുളം കോമ്പാറ പുതുളളി പറമ്പില്‍ വീട്ടില്‍ അശ്വിന്‍ രാജേന്ദ്രന്‍ (22) ആണ് ബൈക്ക് മോഷണക്കേസില്‍ അറസ്റ്റിലായത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് കാക്കനാട് വാഴക്കാല പുളിക്കില്ലം ഈസ്റ്റ് റോഡിലെ വീട്ടില്‍ നിന്ന് അശ്വിന്‍ ബൈക്ക് മോഷ്ടിച്ചതെന്ന് പോലീസ് പറയുന്നത്. എന്നാൽ പിന്നേറ്റ് തകരാറിലായ ബൈക്ക് നന്നാക്കാന്‍ അബദ്ധത്തില്‍ അശ്വിൻ തന്നെ ഉടമയുടെ തന്നെ വര്‍ക്ക്‌ഷോപ്പിലെത്തി.

ALSO READ: ഹോൺ മുഴക്കിയെന്നാരോപിച്ച് യുവാവിന് ക്രൂരമർദ്ദനം; പൊലീസിന്റെ വീഴ്ചയെ കുറിച്ച് അന്വേഷിക്കാൻ ഉത്തരവ്

പണിയുമായെത്തിയത് സ്വന്തം ബൈക്കാണെന്ന് മനസ്സിലാക്കി ഉടമ സൂത്രത്തിൽ ചില നമ്പരുകളിട്ട് കക്ഷിയെ തടഞ്ഞു.തുടർന്ന് സംഭവം പോലീസിലും അറിയിച്ചു. ഇയാളെ പിന്നീട് തൃക്കാക്കര പൊലീസിന് കൈമാറി. 

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അശ്വിൻ മറ്റ് ഏതെങ്കിലും കേസുകളിൽ പ്രതിയാണോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News