ഇടുക്കി തൊടുപുഴയില്‍ ഡിവൈഎസ്പി  ഹൃദ്രോഗിയെ മർദ്ദിച്ചുവെന്ന ആരോപണം ശരിവെക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്തുവന്നു. പുറത്തുവന്ന ശബ്ദരേഖയിൽ ആരോപണം ഉന്നയിക്കുന്നത് അനുസരിച്ച് മലങ്കര സ്വദേശിയായ മുരളീധരനെ ഡിവൈഎസ്പി മധുബാബു അസഭ്യം പറയുന്നത് വ്യക്തമാകുന്നുണ്ട്. കൂടാതെ മുരളീധരൻ മർദ്ദനമേറ്റതിനെ തുടർന്ന് നിലവിളിക്കുന്ന ശബ്ദവും പുറത്തുവന്ന ശബ്ദരേഖയിൽ കേൾക്കാം. ആരോപണം നിഷേധിച്ച് ഡിവൈഎസ്പിയും രംഗത്തെത്തിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

പരാതി ലഭിച്ചതിനെ തുടർന്ന് ചോദിക്കാന്‍ വിളിച്ച് വരുത്തി ഡിവൈഎസ്പി മര്‍ദ്ദിച്ചുവെന്നും ബൂട്ടിട്ട് ചവിട്ടിയെന്നുമായിരുന്നു പരാതി. ഡിസംബർ 21 രാവിലെയാണ് മുരളീധരനെതിരെ പരാതി ലഭിച്ചതിനെ തുടർന്ന് ഇയാളെ സ്റ്റേഷനില്‍ വിളിച്ച് വരുത്തിയത്. മുട്ടം എസ്എന്‍ഡിപി യൂണിയനിലെ വനിതാ നേതാവിനെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തിയതിനെതിരേ എസ്എന്‍ഡിപി യൂണിയനാണ് മുരളീധരനെതിരെ പരാതി നല്‍കിയത്. സ്റ്റേഷനിൽ മുരളീധരനെ  വിളിച്ചു വരുത്തിയ ശേഷം ഇത്തരം പ്രവര്‍ത്തനങ്ങൾ ഇനി ഉണ്ടാകാന്‍ പാടില്ലെന്ന് ഡിവൈഎസ്പി ആവശ്യപ്പെട്ടു. എന്നാല്‍ തനിക്ക് എസ്എന്‍ഡിപി യൂണിയന്‍ ഒന്നര ലക്ഷം രൂപ തരാനുണ്ടെന്നും താന്‍ ഇനിയും പോസ്റ്റിടുമെന്നും മുരളീധരന്‍ ആവര്‍ത്തിച്ച് പറയുകയായിരുന്നു.


ALSO READ: Crime News : ഇടുക്കിയില്‍ പരാതിയെ കുറിച്ച് ചോദിക്കാന്‍ വിളിച്ച് വരുത്തി ഡിവൈഎസ്പി മര്‍ദ്ദിച്ചുവെന്ന് പരാതി


ഇതോടെ ഡിവൈഎസ്പി  ദേഷ്യപ്പെടാൻ ആരംഭിക്കുകയായിരുന്നു എന്നാണ് മുരളീധരൻ പറയുന്നത്. ദേഷ്യത്തിലായ ഡിവൈഎസ്പി വയര്‍ലെസ് എടുത്ത് എറിയുകയും മുഖത്തടിക്കുകയും ബൂട്ടിട്ട് ചവിട്ടുകയും ചെയ്തതെന്നാണ് മുരളീധരന്‍ ആരോപിച്ചത്. സംഭവത്തിൽ മുരളീധരൻ എസ് പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നു. പരാതിയിന്മേൽ അന്വേഷണം പുരോഗമിച്ച്  വരുന്നതിനിടയിലാണ് ശബ്‌ദരേഖ പുറത്തുവന്നത്.


ശബ്ദരേഖയിൽ മുരളീധരൻ അസുഖമുള്ള ആളാണെന്നും, മർദ്ദിക്കരുതെന്നും കൂടെയുള്ളവർ പറയുന്നതും കേൾക്കാം. നിലവിലെ അന്വേഷണസംഘത്തിൽ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് മർദ്ദനമേറ്റ മുരളീധരൻ പ്രതികരിച്ചു. തൊടുപുഴ ഡിവൈഎസ്പി മധുബാബുവിനെ രക്ഷിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നും മുരളീധരൻ പറഞ്ഞു. 


അതേസമയം സ്റ്റേഷനിൽ എത്തിയ മുരളീധരൻ അക്രമസക്തനായപ്പോൾ ഉണ്ടായ സ്വാഭാവിക പ്രതികരണം ആണ് തന്നിൽ നിന്ന് ഉണ്ടായതെന്ന് തൊടുപുഴ ഡിവൈ എസ് പി പറഞ്ഞു.എന്നാൽ നിലവിലുള്ള അന്വേഷണ സംഘത്തിൽ വിശ്വാസ്യത ഇല്ലാത്തതിനാൽ ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുവാൻ ആണ് പരാതിക്കാരന്റെ നിലവിലെ തീരുമാനം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.