ബെംഗളൂരു : കർണാടകയിൽ കുടുംബ കോടതിയിൽ വെച്ച് യുവാവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. വെട്ടുകത്തി ഉപയോഗിച്ചാണ് യുവാവ് ഭാര്യയെ കൊലപ്പെടുത്തിയത്. കുടുംബ കോടതിയിൽ കൗൺസിലിങ് സെക്ഷന് എത്തിയതായിരുന്നു ഇരുവരും. കൗൺസിലിങ്ങിന് ശേഷംവിവാഹ ബന്ധം വേർപ്പെടുത്തേണ്ടെന്ന് ഇരുവരും തീരുമാനിച്ചിരുന്നു. ഇതിന് നിമിഷങ്ങൾക്ക് ശേഷമാണ് കൊലപാതകം നടന്നത്. ആക്രമിക്കപ്പെട്ട യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കൃത്യത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ കോടതി പരിസരത്ത് ഉണ്ടായിരുന്നവർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇരുവരും 7 വർഷങ്ങളായി വിവാഹിതരായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഹാസൻ ജില്ലയിലെ ഹോളനരസിപുര കുടുംബ കോടതി പരിസരത്താണ് സംഭവം നടന്നത്. ചൈത്ര എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഒരു മണിക്കൂർ നീണ്ട് നിന്ന് കൗൺസിലിങിന് ശേഷം ബാത്റൂമിൽ പോയ ചൈത്രയെ ഭർത്താവ് ശിവകുമാർ പിന്തുടർന്ന് ചെന്ന് കൊലപ്പെടുത്തുകയായിരിക്കുന്നു. പരിസരത്തുണ്ടായിരുന്നവർ  പ്രതിയെ തടയാൻ ശ്രമിച്ചപ്പോൾ അവരെയും ആക്രമിച്ച് പ്രതി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പ്രതിയെ പിടികൂടിയ ആളുകൾ ഉടൻ തന്നെ പൊലീസിൽ ഏൽപ്പിച്ചു. ശിവകുമാറിനെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്.


ALSO READ: Manorama Murder Case : മനോരമ വധക്കേസ്; ആദം അലിയെ തെളിവെടുപ്പിനായി എത്തിച്ചു, കൊല്ലാൻ ഉപയോഗിച്ച കത്തി കണ്ടെടുത്തു


യുവാവ് എങ്ങനെയാണ് കോടതി പരിസരത്ത് ആയുധമെത്തിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥർ അന്വേഷിച്ച് വരികെയാണ്. "കോടതി പരിസരത്താണ് അപകടം നടന്നത്. നിലവിൽ പ്രതി ഞങ്ങളുടെ കസ്റ്റഡിയിലാണ്.  കൗൺസിലിങ് സെക്ഷന് ശേഷം എന്താണ് സംഭവിച്ചതെന്നും പ്രതി കോടതിയിൽ എങ്ങനെയാണ് ആയുധം എത്തിച്ചതെന്നും അന്വേഷിച്ച് വരികെയാണ്. ഇത് കരുതി കൂട്ടിയുള്ള കൊലപാതമാണോയെന്നും അന്വേഷിച്ച് വരികെയാണെന്ന്" പൊലീസ് ഉദ്യോഗസ്ഥൻ ഹരിറാം ശങ്കർ പറഞ്ഞു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.