നെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്ഷൻ പുതുക്കാൻ ശ്രമിക്കുന്നതിനിടയിൽ ബിസിനസുകാരന് ഒരു ലക്ഷം രൂപയിലധികം നഷ്ടപ്പെട്ടു. മുംബൈയിൽ ജുഹുവിൽ താമസിക്കുന്ന 74 ക്കാരനായ ബിസിനസുകാരനാണ് പണം നഷ്ടപ്പെട്ടത്. ഇയാൾ മുംബൈയിലെ ജുഹു പൊലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. നെറ്റ്ഫ്ലിക്സിന്റെ ബേസിക് പ്ലാനായ 499 രൂപയുടെ പ്ലാൻ പണം അടക്കാത്തത് മൂലം ഹോൾഡ് ചെയ്തിരിക്കുകയാണെന്ന് ഇയാൾക്ക് ഇമെയിൽ ലഭിക്കുകയായിരുന്നു. തുടർന്ന് പണം അടയ്ക്കാൻ ശ്രമിക്കുമ്പോഴാണ് ഇയാൾക്ക് ഒരു ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

 മുംബൈയിൽ പ്ലാസ്റ്റിക് പ്രിന്റിംഗ് വസ്തുക്കളുടെ ഇറക്കുമതി ബിസ്നെസ് ചെയ്യുന്ന ഒരു ബിസിനസുകാരനാണ് തട്ടിപ്പിന് ഇരയായത്. സെപ്റ്റംബർ 16 നാണ് ഇയാൾക്ക് ഇത് സംബന്ധിച്ച ഇമെയിൽ ലഭിച്ചത്. കണ്ടാൽ നെറ്റ്ഫ്ലിക്സിൽ നിന്നെന്ന് തോന്നിക്കുന്ന തരത്തിൽ ഒരുക്കിയിരിക്കുന്ന ഇമെയിൽ നെറ്റ്ഫ്ലിക്സിന് സമാനമായ ഇമെയിൽ അഡ്രസിൽ നിന്നാണ് ഇയാൾക്ക് ലഭിച്ചത്. നെറ്റ്ഫ്ലിക്സ് സാധാരണയായി അയക്കുന്ന ഇമെയിലുകളുമായി ഈ ഇമെയിലിന് വളരെയധികം സാമ്യതകൾ ഉണ്ടെന്നാണ് പൊലീസ് ഉദ്യോഗസ്ഥരും പറയുന്നത്.


ALSO READ: Hawala: മലപ്പുറത്ത് വന്‍ കുഴല്‍പ്പണ വേട്ട; രേഖകള്‍ ഇല്ലാതെ കടത്തിയ 78 ലക്ഷം രൂപ പിടികൂടി, ഒരാൾ കസ്റ്റഡിയിൽ


499 രൂപ അടയ്ക്കാനുള്ള ലിങ്കോട് കൂടിയാണ് ഈ ഇമെയിൽ വന്നത്. ഒടിപി നൽകിയതിന് പിന്നാലെ ഇയാളുടെ അക്കൗണ്ടിൽ നിന്ന് 1.22 ലക്ഷം രൂപ ഡെബിറ്റ് ചെയ്തതായി മെസ്സേജ് ലഭിക്കുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ ഇന്ത്യൻ എക്സ്പ്രെസ്സിനോട് പറഞ്ഞു. ഒടിപി നൽകുന്നതിന് മുമ്പ് ഇയാൾ എത്ര രൂപയ്ക്കാണ് മെസ്സേജ് വന്നതെന്ന് ശ്രദ്ധിച്ചിരുന്നില്ല. തുടർന്ന് ഇത്രയും പണം പിൻവലിക്കുകയാണെന്ന് സ്ഥിരീകരിക്കാനുള്ള ഫോൺ കോൾ ലഭിച്ചതിന് പിന്നാലെയാണ് ഇയാൾ ഈ തട്ടിപ്പിനെ കുറിച്ച് മനസിലാക്കിയത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.