Alappuzha Vallikunnam Suicide : ആലപ്പുഴയിൽ 19 വയസുകാരിയെ ഭർത്താവിന്റെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Alappuzha വള്ളികുന്നം സ്വദേശിനി സുചിത്രയാണ് തൂങ്ങി മരിച്ചത്. ഈ കഴിഞ്ഞ മാർച്ചിലാണ് ഉത്തരഖണ്ഡിൽ ജോലി ചെയ്യുന്ന സൈനികനുമായി സുചിത്രയുടെ വിവാഹം നടന്നത്
Alappuzha : കേരളത്തിൽ വീണ്ടും ഭർതൃഗൃഹത്തിലെ ആത്മഹത്യ കേസ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ് ദിവസം കൊല്ലം ജില്ലയിലെ വിസ്മയ കേസിനും ഇന്ന് രാവിലെ തിരുവനന്തപുരം അർചനയ്ക്കും ശേഷം ആലപ്പുഴ ജില്ലയിൽ നിന്ന് മറ്റൊരു കേസ് രജിസ്റ്റ്ർ ചെയ്യുന്നത്.
ആലപ്പുഴ വള്ളികുന്നത് 19 വയസുള്ള സുചിത്ര എന്ന് പെൺക്കുട്ടിയാണ് ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മാർച്ചിലാണ് സുചിത്ര സൈനികനായി വിഷ്ണുവുമായി വിവാഹിതയാകുന്നുത്. രണ്ട് ദിവസം മുമ്പാണ് വിഷ്ണു ലീവ് തിരികെ ഉത്തരാഖണ്ഡിലേക്ക് പോയത്.
കൊല്ലം ജില്ലയിലെ ഓച്ചിറ വലിയകുളങ്ങര സ്വദേശിനിയാണ് മരിച്ച സുചിത്ര. ഇന്ന് രാവിലെ 11.30നാണ് സുചിത്രയെ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ മാതാവാണ് ആദ്യം കാണുന്നത്. തുടർന്ന് അയൽവാസികളെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്തനായില്ല.
അടുത്തിടെയാണ് സുചിത്രയുടെ ഭർത്താവ് വിഷ്ണു ലീവ് തിരികെ ഉത്തരാഖണ്ഡിലേക്ക് തിരികെ പോയത്. മരണ സമയം വിഷ്ണുവിന്റെ മാതാപിതാക്കൾ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
ALSO READ : Vembayam Murder: അയൽവാസിയുടെ വെട്ടേറ്റ് വയോധിക മരിച്ചു, പ്രതി കസ്റ്റഡിയിൽ
വള്ളികുന്നം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെൺക്കുട്ടിയുടെ മരണത്തിന് പിന്നിലുള്ള കാര്യങ്ങൾ വിശദമായ അന്വേഷണത്തിനൊടിവിലെ പറയാൻ സാധിക്കൂ എന്ന് വള്ളികുന്നം പൊലീസ് അറിയിച്ചു
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...