UP Crime : യുപിയിൽ College വിദ്യാർഥിനിക്ക് നേരെ പീഡന ശ്രമം, പ്രതിരോധിച്ച വിദ്യാർഥിനിയെ 3 പേർ ചേർന്ന് തീവെച്ചു
ഉത്തർപ്രദേശിലെ Shahjahanpur ലെ ദേശീയപാതയ്ക്ക് സമീപം വിവസ്ത്രയായും സാരമായി പൊള്ളേലറ്റ നിലയിലാണ് പൊലീസ് പെൺക്കുട്ടിയെ കണ്ടെത്തിയത്. പീഡനശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് പ്രതികൾ തീവെച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നുയെന്ന് UP Police
Lucknow : UP യിൽ ബിരുദ വിദ്യാർഥിനിക്ക് നേരെ പീഡന ശ്രമം, ശ്രമം പരാജയപ്പെട്ടപ്പോൾ വിദ്യാർഥിനിയെ തീവെച്ച് കൊല്ലപ്പെടുത്താനും ശ്രമം. ഉത്തർപ്രദേശിലെ Shahjahanpur ലെ ദേശീയപാതയ്ക്ക് സമീപം വിവസ്ത്രയായും സാരമായി പൊള്ളേലറ്റ നിലയിലാണ് പൊലീസ് പെൺക്കുട്ടിയെ കണ്ടെത്തിയത്. പീഡനശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് പ്രതികൾ തീവെച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നുയെന്ന് UP Police പറഞ്ഞു.
പെൺക്കുട്ടിയുടെ മൊഴി പ്രകാരം മൂന്നു പേർ തന്നെ റായ് ഖേഡാ ഗ്രാമിത്തിന് സമീപമുള്ള പാടത്ത് വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുയെന്നും അവരുടെ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് തന്നെ മണ്ണണ്ണ ഉപയോഗിച്ച് തീവെക്കുകയായിരുന്നുയെന്നാണ് സംഭവമെന്ന് പൊലീസ് മേധാവി എസ് ആനന്ദ് അറിയിച്ചു. ഗുരുതരമായി പൊള്ളൽലേറ്റ് പെണക്കുട്ടിയെ ആദ്യം ജില്ല ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും പിന്നീട് ലഖനൗവിലേക്ക് മാറ്റി.
ALSO READ: ഉത്തര്‍പ്രദേശില്‍ പീഡനങ്ങള്‍ തുടര്‍ക്കഥ, ബലാത്സംഗത്തിനിരയായി 3 വയസുകാരി കൊല്ലപ്പെട്ടു
എന്നാൽ പെൺക്കുട്ടിയുടെ മൊഴിയിൽ വൈരുധ്യമുണ്ടെന്ന് എസ്പി പറഞ്ഞു. മൊഴികൾ ഓരോ തവണയായി മാറ്റിയാണ് പെൺക്കുട്ടി പറയുന്നതെന്നും തനിക്ക് കോളേജിലെ മൂന്നാം നിലയിൽ നിന്ന് എങ്ങനെ ആശുപത്രിയിൽ എത്തിയെന്നും പോലും അറിയില്ലെന്ന് മൊഴിയിലുണ്ടെന്ന് പൊലീസ് അറിയിച്ചു.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പെൺക്കുട്ടി താൻ പഠിക്കുന്ന കോളേജിന്റെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് വന്നുയെന്നും അതിനിടെ പുറത്തുണ്ടായിരുന്ന സഹപാഠികളോട് സംസാരിച്ചതിനും ലൈബ്രറിയിൽ പ്രവേശിച്ചതിനും ശേഷം വിദ്യാർഥിനി കോളേജിന്റെ പുറത്തേക്ക് പോയി. കോളേജിന്റെ പുറത്തേക്കിറങ്ങി വിദ്യാർഥിനി സമീപമുള്ള കനാൽ റോഡിലൂടെ ഒറ്റയ്ക്ക് പോകുകയായിരുന്നുയെന്ന് പൊലീസ് അറിയിച്ചു.
കേസ് അന്വേഷണത്തിനായി ഷാജഹാൻപൂർ കേന്ദ്രീകരിച്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മൂന്നംഗ ടീമിനെയും ലഖ്നൗവിൽ മറ്റൊരു ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അഞ്ചംഗ സംഘത്തെയും നിയമിച്ചു. 72% പൊള്ളൽലേറ്റ് പെൺക്കൂട്ടി ചികിത്സയിൽ തുടരുകയാണെന്നും നേരത്തെ പുറത്ത് വന്ന റിപ്പോർട്ട് പ്രകാരം 60% പൊള്ളൽലുകളുടെ ആഘാതം തരണം ചെയ്തുയെന്നുമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.