Crime News: മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ഗർഭം അലസിപ്പിക്കാനും ശ്രമം; അച്ഛൻ പിടിയിൽ
കാഞ്ഞങ്ങാട്ടെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ഗർഭഛിദ്രം നടത്താൻ പെൺകുട്ടിയെയും കൂട്ടി ഇയാൾ ആദ്യം പോയത്. എന്നാൽ ആശുപത്രിയിൽ അധികൃതർ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിയതോടെ പെൺകുട്ടിയുമായി ഇയാൾ ഇവിടെ നിന്നും മുങ്ങുകയായിരുന്നു.
കാസർകോട്: കാസർകോട് മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവ് അറസ്റ്റിൽ. പതിനാറുകാരിയായ പെൺകുട്ടി രണ്ട് മാസം ഗർഭിണിയാണ്. പെൺകുട്ടിയുമായി മംഗലാപുരം ആശുപത്രിയിൽ ഗർഭഛിദ്രം നടത്താൻ എത്തിയപ്പോഴാണ് പ്രതിയെ പോലീസ് പിടികൂടിയത്. പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നു. അതിനാൽ കുട്ടിയെ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്.
കാഞ്ഞങ്ങാട്ടെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ഗർഭഛിദ്രം നടത്താൻ പെൺകുട്ടിയെയും കൂട്ടി ഇയാൾ ആദ്യം പോയത്. എന്നാൽ ആശുപത്രിയിൽ അധികൃതർ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിയതോടെ പെൺകുട്ടിയുമായി ഇയാൾ ഇവിടെ നിന്നും മുങ്ങുകയായിരുന്നു. ആശുപത്രി അധികൃതർ തന്നെയാണ് വിവരം പോലീസിൽ അറിയിച്ചത്. പ്രതി ആശുപത്രിയിൽ ഫോൺ നമ്പർ നൽകിയിരുന്നു. ഇത് കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയപ്പോഴാണ് പ്രതി മംഗലാപുരത്താണെന്ന വിവരം ലഭിച്ചത്.
Also Read: തപാൽ വകുപ്പിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്; സൂക്ഷിച്ചെല്ലിങ്കിൽ കാശ് പോകും
കാഞ്ഞങ്ങാട് ആശുപത്രിയിൽ ഗർഭഛിദ്രം നടത്താൻ സാധിക്കാതെ പോയതിനാലാണ് പെൺകുട്ടിയെ കൂട്ടി പ്രതി മംഗലാപുരത്തേക്ക് പോയത്. ഇവരുടെ പിന്നാലെ പോയ പോലീസ് പ്രതിയെ മംഗലാപുരത്തെ ആശുപത്രിയിൽ നിന്നും പിടികൂടുകയായിരുന്നു. പെൺകുട്ടിയെ വിശദമായ പരിശോധനയ്ക്ക് വിധേയയാക്കും. പോക്സോ വകുപ്പുകളടക്കം ചുമത്തിയാകും പ്രതിക്കെതിരെ കേസെടുക്കുക.
അതേസമയം കോഴിക്കോട് നാലര വയസുകാരിയെ മര്‍ദ്ദിച്ചു കൊന്ന കേസിൽ രണ്ടാം പ്രതി ബീനയ്ക്ക് ജീവപര്യന്തം തടവും പിഴയും. 1991ലെ കേസിലാണ് ഇപ്പോൾ വിധി പറഞ്ഞിരിക്കുന്നത്. ശാരിയാണ് കൊല്ലപ്പെട്ടത്. കോഴിക്കോട് ഫസ്റ്റ് ക്ലാസ് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് കെ അനിൽകുമാറാണ് ശിക്ഷ വിധിച്ചത്. കേസിൽ ഒന്നാം പ്രതിയായ ഗണേശന് വേണ്ടിയുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...