തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തിലെ ഹോട്ടലിൽ യുവതി മരിച്ച നിലയിൽ. തമ്പാനൂരിൽ ഹോട്ടൽ മുറിക്കുള്ളിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാട്ടാക്കട സ്വദേശി ഗായത്രിയാണ് മരിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രവീൺ എന്ന ആൾക്കൊപ്പമെത്തിയാണ് ഗായത്രി ഹോട്ടലിൽ മുറിയെടുത്തത്. എന്നൽ ഇയാളെ ഇപ്പോൾ കാണ്മാനില്ല. ഇരുവരും ഇന്നലെ ഫെബ്രുവരി 5ന് ഉച്ചയ്ക്കാണ് ഹോട്ടലിൽ മുറിയെടുത്തത്‌.


ALSO READ : Vlogger Neha Death : വ്‌ളോഗർ നേഹയുടെ മരണത്തിൽ ദുരൂഹത; പങ്കാളിക്കായി തിരച്ചിൽ തുടരുന്നു


ഹോട്ടലിനുള്ളിൽ മരണം നടന്നുവെന്ന് ഒരാൾ  വിളിച്ചറിയിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്ന നിലയിലാണ് യുവതി.


കൊല്ലം പരവൂർ സ്വദേശിയാണ് പ്രവീൺ. പ്രവീൺ തിരുവനന്തപുരത്തെ ജുവലറി ജീവനക്കാരനാണ്. മരിച്ച യുവതി എട്ട് മാസം മുമ്പ് ഇതെ സ്വർണക്കടയിൽ ജോലി ചെയ്തിരുന്നു. 


ALSO READ : "ഞാൻ ഉച്ചത്തിൽ പ്രതികരിച്ചു, തിരിഞ്ഞ് നോക്കാതെ കണ്ടക്ടറും മറ്റ് യാത്രക്കാരും" ; KSRTC ബസിൽ അധ്യാപികയ്ക്ക് നേരെ അതിക്രമം


തമ്പാനൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊലപാതകമാണെന്ന് പോലീസ് സംശയിക്കുന്നു.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.