THiruvanathapuram : മദ്യപാനത്തിനിടെ ഉണ്ടായ സംഘർഷത്തെ തുടർന്ന് യുവാവ് സുഹൃത്തുക്കളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി (Murder). തിരുവനന്തപുരം മാറനല്ലൂരാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സുഹൃത്തുക്കളെ തല്ലിക്കൊന്ന ശേഷം പ്രതി പോലീസ് ഉദ്യോഗസ്ഥർക്ക് മുന്നിൽ കീഴടങ്ങുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവത്തിൽ അരുൺ രാജ് എന്ന യുവാവാണ് പൊലീസിന് മുമ്പിൽ കീഴടങ്ങിയത്. അരുൺ രാജിന്റെ സുഹൃത്തുക്കൾ പക്രു എന്നു വിളിക്കുന്ന സജീഷ്, സന്തോഷ്  എന്നിവരാണ് കൊല്ലപ്പെട്ടത്. മൂവരും ഒരുമിച്ച് ഇരുന്ന് മദ്യപിക്കുകയായിരുന്നു, ഇതിനിടയിൽ ഉണ്ടായ സംഘഷത്തെ തുടർന്ന് അരുൺ രാജ് ഇരുവരെയും കൊലപ്പെടുത്തി.


ALSO READ: Moral Police : സുഹൃത്തിനോട് വാട്സ്ആപ്പിൽ ചാറ്റ് ചെയതെന്ന പേരിൽ മലപ്പുറത്ത് അധ്യാപകനെ വീട്ടിൽ കയറി ആക്രമിച്ചു, മനംനൊന്ത് അധ്യാപകൻ ആത്മഹത്യ ചെയ്തു


കമ്പി കൊണ്ട് തലയ്ക്കടിച്ചാണ് അരുൺ ഇരുവരെയും കൊലപ്പെടുത്തിയത്. സംതിഷിന്റെ വീട്ടിന് സമീപത്ത് വെച്ചാണ് മൂവരും മദ്യപിച്ചത്. മരിച്ച രണ്ട് പേരും നിരവധി കേസുകളിലെ പ്രതികളാണ്. റിപ്പോർട്ടുകൾ അനുസരിച്ച് കൊല്ലപ്പെട്ട സന്തോഷ് പൂവചൽ കൊലപാതക കേസിലെ പ്രതി ആണ്.


ALSO READ: Palakkad Co-operative Bank Robbery : പാലക്കാട് സഹകരണ ബാങ്ക് കവർച്ച കേസിലെ പ്രതിയെ മഹാരാഷ്ട്രയിൽ നിന്ന് പിടികൂടി


മാറാനല്ലൂർ പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.  പോസ്റ്റ്മോർട്ടം (Postmortum) കഴിയാതെ കൂടുതൽ വിവരങ്ങൾ പറയാൻ കഴിയില്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചത്. പോസ്റ്റ്മാർട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹങ്ങൾ  ബന്ധുക്കൾക്ക് വിട്ട് നൽകും. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.