Sindhu Murder case: സിന്ധുവിനെ കുഴിച്ചുമൂടിയത് ജീവനോടെ...!! പ്രതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
സിന്ധുവിനെ കുഴിച്ചു മൂടിയത് ജീവനോടെയെന്ന് പ്രതി, Drishyam മോഡല്‍ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍...!!
Idukki: സിന്ധുവിനെ കുഴിച്ചു മൂടിയത് ജീവനോടെയെന്ന് പ്രതി, Drishyam മോഡല്‍ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍...!!
സിന്ധുവിനെ (Sindhu Murder case) ജീവനോടെ കത്തിക്കാനായിരുന്നു ശ്രമിച്ചത് എന്നും പിന്നീടാണ് ജീവനോടെ കുഴിച്ചു മൂടിയത് എന്നും പ്രതി പോലീസിനോട് വെളിപ്പെടുത്തി. പ്രതി ബിനോയിയെ വീട്ടിലെത്തിച്ചുള്ള തെളിവെടുപ്പ് ഇപ്പോഴും തുടരുകയാണ്.
പണിക്കൻകുടിയിലെ തന്‍റെ വീടിന്‍റെ അടുക്കളയിലാണ് അയൽവാസിയായ സിന്ധുവിനെ ബിനോയ് കൊന്നുകുഴിച്ചുമൂടിയത്.
Also Read: Sindhu Murder case: Drishyam മോഡല്‍ കൊലപാതകം, പ്രതി പിടിയില്‍
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ മൂന്നാഴ്ചയ്ക്ക് ശേഷം ഇന്നലെയാണ് പെരുഞ്ചാംകുട്ടിയിൽ വച്ച് പോലീസ് പിടികൂടിയത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ സംഭാഷണം പിന്തുടര്‍ ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ശ്വാസം മുട്ടിച്ചാണ് സിന്ധുവിനെ കൊലപ്പെടുത്തിയത് എന്നും വീട്ടമ്മ ക്രൂരമര്‍ദ്ദനത്തിന് ഇരയായതായും വാരിയെല്ലുകള്‍ പൊട്ടിയതായും പോസ്റ്റ്‌മോര്‍ട്ടം (Postmortem) റിപ്പോര്‍ട്ടിൽ പുറത്തുവന്നിരുന്നു. എന്നാല്‍, പ്രതി പിടിയിലായശേഷം കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവവരുന്നത്.
3 ആഴ്ച മുന്‍പ് ആണ് സിന്ധുവിനെ കാണാതായത്. സിന്ധുവിനെ തിരക്കിയുള്ള അന്വേഷണം നടക്കുന്നതിനിടെ അയല്‍വാസിയായ ബിനോയ് ഒളിവില്‍ പോയത് സംശയത്തിനിടയാക്കി. കൂടാതെ, അയാള്‍ അടുത്തിടെ പണികഴിപ്പിച്ച പുതിയ അടുക്കളയും സംശയത്തിനിടയാക്കി. പുതിയ അടുക്കളയെപ്പറ്റി സിന്ധുവിന്‍റെ 13 കാരനായ ഇളയ മകനാണ് വിവരം നല്‍കിയത്.
യുവതിയുമായി അകന്ന് കഴിയുന്ന ഭര്‍ത്താവ് അടുത്തിടെ പല തവണ ഫോണില്‍ വിളിച്ചിരുന്നു. ഇതില്‍ അസ്വസ്ഥനായ ബിനോയ് ഭര്‍ത്താവ് വിളിച്ചാല്‍ ഫോണ്‍ എടുക്കരുതെന്നും സിന്ധുവിനോട് പറഞ്ഞിരുന്നു. എന്നാല്‍, ഭര്‍ത്താവുമായി ഒത്തു പോകാന്‍ തീരുമാനിച്ചതോടെ സിന്ധുവിനെ ബിനോയി വകവരുത്തിയതാകാമെന്നാണ് പോലീസിന്റെ നിഗമനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...