Idukki: ഇടുക്കി പണിക്കന്‍കുടിയില്‍ Drishyam മോഡലില്‍ വീട്ടമ്മയെ കൊന്ന് അടുക്കളയില്‍ കുഴിച്ചുമൂടിയ സംഭവത്തിലെ പ്രതി എന്ന് സംശയിക്കുന്ന ബിനോയ് പോലീസ് കസ്റ്റഡിയില്‍.
വെള്ളത്തൂവൽ പോലീസ് ആണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. പെരിഞ്ചാംകുട്ടിയിലെ തോട്ടത്തിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
സംഭവത്തിനുശേഷം കഴിഞ്ഞ മൂന്നാഴ്ചയായി ഇയാൾ ഒളിവിലായിരുന്നു. മൊബൈല്‍ ഫോണ്‍ സംഭാഷണം അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്..
അതേസമയം, ഞെട്ടിക്കുന്ന വിവരങ്ങളാണ് സിന്ധുവിന്‍റെ പോസ്റ്റ്മോര്‍ട്ടം (Sindhu Murder case) റിപ്പോര്‍ട്ടില്‍ പുറത്തുവന്നത്. ശ്വാസം മുട്ടിച്ചാണ് സിന്ധുവിനെ കൊലപ്പെടുത്തിയത് എന്നും വീട്ടമ്മ ക്രൂരമര്‍ദ്ദനത്തിന് ഇരയായതായും വാരിയെല്ലുകള്‍ പൊട്ടിയതായും പോസ്റ്റ്‌മോര്‍ട്ടം (Postmortem) റിപ്പോര്‍ട്ടിൽ പറയുന്നു.
3 ആഴ്ച മുന്‍പാണ് ഇടുക്കി പണിക്കൻകുടി വലിയപറമ്പിൽ സിന്ധുവിനെ കാണാതായത്. 13 കാരനായ മകന്‍ നല്‍കിയ സൂചനകള്‍ അനുസരിച്ച് ബന്ധുക്കള്‍ അയല്‍ വാസിയായ ബിനോയ്‌യുടെ വീട് പരിശോധിച്ചപ്പോള്‍ അടുക്കളയില്‍ മൃതദേഹം അടക്കം ചെയ്തതിന്‍റെ സൂചനകള്‍ ലഭിച്ചു. പിന്നീട് പോലീസെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
മൃതദേഹത്തില്‍നിന്നും വസ്ത്രങ്ങള്‍ നീക്കം ചെയ്ത നിലയിലായിരുന്നു. കൂടാതെ, പ്ലാസ്റ്റിക് കവര്‍ കൊണ്ട് മുഖം മൂടിയിരുന്നു. സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തി. അടുക്കളയില്‍ കുഴിച്ചു മൂടിയ മൃതദേഹം പോലീസ് ഡോഗ് സ്ക്വാഡ് കണ്ടുപിടിക്കാതിരിക്കാന്‍ മുളകുപൊടി വിതറിയിരുന്നതായി പോലീസ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
3 ആഴ്ച മുന്‍പ് ആണ് സിന്ധുവിനെ കാണാതായത്. സിന്ധുവിനെ തിരക്കിയുള്ള അന്വേഷണം നടക്കുന്നതിനിടെ അയല്‍വാസിയായ ബിനോയ് ഒളിവില്‍ പോയത് സംശയത്തിനിടയാക്കി. കൂടാതെ, അയാള്‍ അടുത്തിടെ പണികഴിപ്പിച്ച പുതിയ അടുക്കളയും സംശയത്തിനിടയാക്കി. പുതിയ അടുക്കളയെപ്പറ്റി സിന്ധുവിന്‍റെ 13 കാരനായ ഇളയ മകനാണ് വിവരം നല്‍കിയത്.
യുവതിയുമായി അകന്ന് കഴിയുന്ന ഭര്‍ത്താവ് അടുത്തിടെ പല തവണ ഫോണില്‍ വിളിച്ചിരുന്നു. ഇതില്‍ അസ്വസ്ഥനായ ബിനോയ് ഭര്‍ത്താവ് വിളിച്ചാല്‍ ഫോണ്‍ എടുക്കരുതെന്നും സിന്ധുവിനോട് പറഞ്ഞിരുന്നു. എന്നാല്‍, ഭര്‍ത്താവുമായി ഒത്തു പോകാന്‍ തീരുമാനിച്ചതോടെ സിന്ധുവിനെ ബിനോയി വകവരുത്തിയതാകാമെന്നാണ് പോലീസിന്റെ നിഗമനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...