പത്തനംതിട്ട: തിരുവല്ലയിൽ അച്ഛനെയും അമ്മയെയും മകൻ വെട്ടിക്കൊന്നു. തിരുവല്ല പുളിക്കീഴിലാണ് മകൻ മാതാപിതാക്കളെ വെട്ടിക്കൊന്നത്.  പരുമല ആശാരിപറമ്പിൽ കൃഷ്ണൻകുട്ടി, ശാരദ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ അനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴുത്തിനേറ്റ മുറിവാണ് ഇരുവരുടേയും മരണത്തിന് കാരണമായത്.  പ്രതിയായ അനിൽ അച്ഛനേയും അമ്മയേയും വീടിനുള്ളിൽ വെച്ചാണ് വെട്ടിക്കൊലപ്പെടുത്തിയത്. ബഹളം കേട്ട സമീപവാസികളാണ് പോലീസിനെ വിവരം അറിയിച്ചത്. അക്രമാസക്തമായി നിന്ന ഇയാളെ പോലീസ് എത്തി കീഴ്‌പ്പെടുത്തുകയായിരുന്നു.   


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി എത്തിയ രണ്ട് ബീഹാർ സ്വദേശികൾ അറസ്റ്റിൽ


ഇന്ന് രാവിലെ 8:45 ഓടെയായിരുന്നു നാടിനെ ഞെട്ടിച്ച ദാരുണ സംഭവം അരങ്ങേറിയത്.   അനിലിന്റെ ആക്രമണത്തിൽ ഇരുവരും തൽക്ഷണം മരണമടയുകയായിരുന്നു.  മാതാപിതാക്കളെ വെട്ടിക്കൊന്ന ശേഷം ഇയാൾ ആയുധവുമായി സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.  അതുകൊണ്ടുതന്നെ വെട്ടേറ്റ കൃഷ്ണൻകുട്ടിയേയും ശാരദയേയും ഉടനെ ആശുപതിയിലെത്തിക്കാൻ സമീപവാസികൾക്ക് കഴിഞ്ഞില്ല.  രക്തം വാർന്ന് ഇരുവരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരണമടയുകയായിരുന്നു.   എന്തിനാണ് ഇയാൾ മാതാപിതാക്കളെ കൊന്നത് എന്നതിനെ കുറിച്ച് ഒരു വിവരവുമില്ല. ഇയാൾ മാതാപിതാക്കളോടൊപ്പമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്.


Also Read: Shukra Ast 2023: ഈ രാശിക്കാരുടെ ഭാഗ്യം തെളിയാൻ ഇനി മണിക്കൂറുകൾ മാത്രം!


മകനുമായുള്ള അഭിപ്രായഭിന്നതയെ തുടർന്ന് മാതാപിതാക്കൾ ഒരു വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്.  രണ്ടു ദിവസങ്ങൾക്ക് മുൻപാണ് അനിൽ ഇവരെ അനുനയിപ്പിച്ചു സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നത്. കുടുംബത്തിൽ സ്വത്തുതർക്കം പതിവായിരുന്നുവെന്നാണ് അയൽവാസികൾ പറയുന്നത്. ഇതിനിടയിൽ പ്രതിയായ അനിൽ ലഹരിക്കുടമയാണെന്നും പറയുന്നുണ്ട്. എന്നാൽ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.  വധശ്രമത്തിന്റെ പേരിൽ നേരത്തെ അനിലിന്റെ മാതാപിതാക്കൾ പോലീസിന് പരാതി നൽകിയിരുന്നു. മൂന്നുമക്കളിൽ ഇളയതാണ് പ്രതിയായ അനിൽ. കൃഷ്ണൻ കുട്ടിയുടെയും ശാരദയുടെയും മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തും. സംഭവത്തിൽ തിരുവല്ല പോലീസ് കേസെടുത്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.