തിരുവനന്തപുരം: റേഷനരിക്കടത്തുമായി ബന്ധപ്പെട്ട കൊലപാതകം ഉൾപ്പടെ നിരവധി മോഷണ കേസുകളിലെ പ്രതികളായ നാലു പേര്‍ അറസ്റ്റിൽ. ഇവരെ കന്യാകുമാരിയില്‍ വച്ചാണ് അറസ്റ്റു ചെയ്തത്. കല്ലാംപൊറ്റവിള സ്വദേശി ക്ലൈൻ, മാരായപുരം സ്വദേശി മഹേന്ദ്ര കുമാർ, താമരക്കുളം സ്വദേശി കാർത്തിക് സെൽവം , തൃപ്പരപ്പ് സ്വദേശി ജഗൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: തിരുവനന്തപുരം കണിയാപുരത്ത് പട്ടാപ്പകൽ മോഷണം; രണ്ടരലക്ഷം രൂപ കവർന്നു


ഇവർ കുലശേഖരം, അരുമന, തിരുവട്ടാർ, മാർത്താണ്ഡം എന്നീ പോലീസ് സ്റ്റേഷനുകളിലായി പത്തോളം മോഷണകേസിൽ പ്രതികളാണ്. ജില്ലാ പോലീസ് മേധാവി ഹരി കിരൺ പ്രസാദിന്റെ നേതൃത്വത്തിൽ എസ്.ഐ അരുളപ്പന്റെ സംഘമാണ് പ്രതികളെ പിടികൂടിയത്.  അതുപോലെ പ്രതികളായ ക്ലൈനും മഹേന്ദ്രകുമാറും റേഷന്‍ അരിക്കടത്ത് കൊലക്കേസിലെ പ്രതികളാണ്. 


Also Read: 26 ദിവസത്തേക്ക് ഈ 6 രാശിക്കാർക്ക് രാജയോഗം; ലഭിക്കും കിടിലം ആഡംബരയോഗം


ഇവരിൽ നിന്നും സ്വർണാഭരണങ്ങൾ, 1000 കിലോ റബ്ബർ ഷീറ്റ്, നാലു വാർപ്പ്, ഉരുളി, കാർ, ബൈക്ക് തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്.  അറസ്റ്റു ചെയ്ത് കുലശേഖരം സ്റ്റേഷനിലെത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 


തിരുവനന്തപുരം കണിയാപുരത്ത് പട്ടാപ്പകൽ മോഷണം; രണ്ടരലക്ഷം രൂപ കവർന്നു


കണിയാപുരത്ത് പട്ടാപ്പകൽ മോഷണം. രണ്ടരലക്ഷം രൂപ കവർന്നു. പമ്പ് മാനേജരിൽ നിന്നാണ് രണ്ടര ലക്ഷം രൂപ കവർവച്ച നടത്തിയത്. ഇന്നലെ വൈകുന്നേരം മൂന്നരയോടെ കണിയാപുരത്തുള്ള എസ്ബിഐയുടെ പള്ളിപ്പുറം ശാഖയുടെ മുന്നിൽ വച്ചാണ് കവർച്ച നടന്നത്. ഇന്ത്യൻ ഓയിൽ കമ്പനിയുടെ കണിയാപുരത്തെ നിഫി ഫ്യൂവൽസ് മാനേജർ ഷാ ഉച്ചവരെയുള്ള കളക്ഷനായ രണ്ടരലക്ഷം രൂപ തൊട്ടടുത്തുള്ള എസ്ബിഐ ബാങ്കിൽ അടയ്ക്കാൻ പോകവേയാണ് സ്കൂട്ടറിലെത്തിയ രണ്ടു പേർ പണം തട്ടിയെടുത്തത്.


Also Read: Surya Gochar 2023: വരുന്ന 22 ദിവസം ഈ രാശിക്കാർക്ക് വളരെ സവിശേഷം, ധനനേട്ടത്തോടൊപ്പം വൻ പുരോഗതിയും! 


 


ബാങ്കിന് മുന്നിലുണ്ടായിരുന്ന ജനറേറ്ററിന്റെ മറവിൽ നിന്ന മോഷ്ടാക്കൾ ഷാ അടുത്തെത്തിയപ്പോൾ കൈയിലെ പൊതി തട്ടിപ്പറിക്കുകയായിരുന്നു. സ്റ്റാർട്ട് ചെയ്ത് വച്ചിരുന്ന സ്കൂട്ടറിൽ ഇവർ കടന്നുകളഞ്ഞു. ഷാ പിറകെ ഓടിയെങ്കിലും പിടികിട്ടിയില്ല. ഇരുവരും ഹെൽമെറ്റ് ധരിച്ചിരുന്നു. സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റിയ നിലയിലായിരുന്നു.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.